ഓട്ടോയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറടക്കം ആറ് പേർക്ക് പരിക്ക്. ചേർത്തലയിൽ കോഴിവളം ഇറക്കിയശേഷം കായിപ്പുറത്തേയ്ക്ക് പോകുകയായിരുന്ന പിക്കപ്പ് വാനും, ചെറുവാരണം പുത്തനമ്പലം ഭാഗത്ത് നിന്ന് കണിച്ചുകുളങ്ങര ക്ഷേത്രത്തിലേയ്ക്ക് പോയ ഓട്ടോയുമാണ് ഇടിച്ചത്. കണ്ണങ്കര സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ച് പേർക്കാണ് പരിക്കേറ്റത്. അതിൽ അഞ്ച് വയസുള്ള കുട്ടിയുമുണ്ട്.
ഓട്ടോ പൂർണ്ണമായും തകർന്നു. ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവറും സ്ത്രീകളും റോഡിലേയ്ക്ക് തെറിച്ച് വീണു. സ്ത്രീകൾക്ക് തലയ്ക്കും, കാലുകൾക്കും പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
STORY HIGHLIGHT: auto and a pickup van accident