നാടോടുമ്പോള്‍ നടുവേ ഓടണമെന്നാണ് പഴഞ്ചൊല്ല്. എന്നാല്‍, ലോകമോടുമ്പോള്‍ മുന്നേ ഓടാനാണ് കേരളത്തിന്റെ തയ്യാറെടുപ്പ്. മദ്യപാനികള്‍ക്കെല്ലാം വിദേശത്തു നിന്നുള്ള മദ്യം ഇറക്കുമതി ചെയ്തും, അത്യാവശ്യം ഇവിടെ ഉത്പ്പാദിപ്പിച്ച് വിദേശ മദ്യത്തിന്റെ ലേബലും ഒട്ടിച്ച് നല്‍കിയിട്ടും ആവശ്യക്കാരെ തൃപ്തിപ്പെടുത്താന്‍ കഴിയുന്നില്ല. അതുകൊണ്ട് വെള്ളമില്ലാത്ത നാട്ടില്‍, മഴവെള്ളം സംഭരിച്ച് അതിനെ മദ്യമാക്കി നല്‍കാനുള്ള കമ്പനി സ്ഥാപിക്കാനുള്ള അനുമതി നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. ഏറ്റവും ശുദ്ധമായ പ്രകൃതിദത്ത വെള്ളത്തെ മദ്യമാക്കുന്നതില് ആര്‍ക്കാണ് എതിര്‍പ്പ്. അതും നമ്പര്‍വണ്‍ ഫസ്റ്റ്ക്ലാസ് മദ്യം ഉണ്ടാക്കിയാല്‍ ആരാണ് വാങ്ങി കുടിക്കാത്തത്.
സര്‍ക്കാരിന്റെ സ്വന്തം വെള്ളം എന്ന പേരെടുക്കാന്‍ മദ്യത്തിന് ഇനി അധികകാലമൊന്നും വേണ്ട. മദ്യവും മദിരാക്ഷിയും നിര്‍ലോഭം കിട്ടുന്ന ഗോവയിലേക്ക് കേരളത്തില്‍ നിന്നുവരെ കസ്റ്റമേഴ്സുണ്ട്. എന്നാല്‍, അനധി വിദൂര ഭാവിയില്‍ ഗോവയുടെ ആ പേര് കേരളത്തിനു കിട്ടും. മദ്യം നിര്‍ലോഭം കിട്ടുന്ന നാടായി കേരളം മാറും. അതിലൂടെ നാട് സമ്പദ്സമൃദ്ധി കൈ വരിക്കും. ഇതാണ് സര്‍ക്കാരിന്റെ ഭാവി ചിന്തകള്‍. അതിനായി എല്‍.ഡി.എപിന്റെ പ്കടന പത്രികയിലും, ബജറ്റിലും കാലാന്തരേ മാറ്റം വരുത്തിയാണ് ഇതുവരെ മദ്യത്തെ കൈ പിടിച്ച് എത്തിച്ചിരിക്കുന്നത്. മദ്യ ഉത്പാദനവും വിതരണവും, ഉപഭോഗവും കുറയ്ക്കരുത്. എന്നാല്‍, മദ്യ വര്‍ജ്ജനം എന്ന മുദ്രാവാക്യം എന്നും ഉര്ത്തിപ്പിടിക്കണം.
സര്‍ക്കാരിന്റെ ദീര്‍ഘ വീക്ഷണം ഇങ്ങനെയായിരിക്കെ, കേരളത്തിലെ മദ്യപന്മാരെല്ലാം സന്തോഷത്തിലുമാണ്. മഴവെള്ളമോ കുടിവെള്ളമോ കിട്ടിയില്ലെങ്കിലും മദ്യം കിട്ടിയാല്‍ വെള്ളമൊഴിക്കാതെ അടിക്കാമല്ലോ എന്നാണ് ചിന്ത. എന്നാല്‍, കുടിക്കുന്ന മദ്യം ഏതാണെന്നും അത് എങ്ങനെയൊക്കെയാണ് നിര്‍മ്മിക്കുന്നതെന്നും, ഓരോ മദ്യത്തിന്റെയും രുചിയും മണവും ഗുണവും എന്താണെന്നും ഇനിയും മനസ്സിലാക്കാത്തവര്‍ മനസ്സിലാക്കണം. കാരണം, കേരളം മദ്യ-കേരളമായി മാറാന്ഡ പോവുകയാണ്. ഇന്ന് പാലക്കാടാണ് മദ്യക്കമ്പനി തുറക്കുന്നതെങ്കില്‍ മഴയും-പുഴയും-കായലുമൊക്കെയുള്ള ജില്ലകളില്‍ മദ്യക്കമ്പനികള്‍ തുറക്കുന്നതില്‍ വലിയ എതിര്‍പ്പുണ്ടാകില്ല എന്നുറപ്പാണ്.
അപ്പോള്‍ സര്‍വ്വ വ്യാപിയായി മദ്യം കിട്ടാനുള്ള സാധ്യതകള്‍ മുന്നിലുള്ളപ്പോള്‍ മദ്യത്തെക്കുറിച്ചുള്ള ആധികാരിക അറിവ് നല്ലതായിരിക്കും. മദ്യത്തെക്കുറിച്ച് പറയുമ്പോള്‍, ബിയര്‍, വൈന്‍, സ്പിരിറ്റ് എന്നിവയില്‍ കാണപ്പെടുന്ന മദ്യത്തെയാണ് സാധാരണയായി ഉദ്ദേശിക്കുന്നത്. ഈ പാനീയങ്ങളിലെ മദ്യമാണ് ലഹരിപിടിപ്പിക്കുന്നത്. പാനീയങ്ങളിലെ മദ്യത്തെ എത്തനോള്‍ (ഈഥൈല്‍ ആല്‍ക്കഹോള്‍) എന്ന് വിളിക്കുന്നു. യീസ്റ്റ് ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയിലെ പഞ്ചസാരയെ പുളിപ്പിക്കുമ്പോഴാണ് ഇത് നിര്‍മ്മിക്കുന്നത്. ഉദാഹരണത്തിന്, മുന്തിരിയിലെ പഞ്ചസാരയില്‍ നിന്നാണ് വീഞ്ഞും ഉരുളക്കിഴങ്ങിലെ പഞ്ചസാരയില്‍ നിന്നാണ് വോഡ്കയും നിര്‍മ്മിക്കുന്നത്.
* മദ്യം ഒരു മയക്കുമരുന്നാണോ ?
അതെ, മദ്യം ഒരു മയക്കുമരുന്നു തന്നെയാണ്. മറ്റ് മരുന്നുകളെപ്പോലെ, മദ്യവും ശരീരത്തിന്റെ പ്രവര്‍ത്തന രീതിയെ ബാധിക്കുന്നു. ഇത് വിഷാംശമുള്ളതും ആസക്തി ഉളവാക്കുന്നതുമാണ്. ചെറിയ അളവില്‍ മദ്യം കഴിക്കുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ വിശ്രമമോ സന്തോഷമോ തോന്നാന്‍ സഹായിക്കും. എന്നാല്‍ മദ്യം യഥാര്‍ത്ഥത്തില്‍ ഒരു വിഷാദരോഗിയാണ്. ഇതിനര്‍ത്ഥം, തലച്ചോറിനും ശരീരത്തിനും ഇടയില്‍ സഞ്ചരിക്കുന്ന സന്ദേശങ്ങളുടെ വേഗത കുറയ്ക്കുന്നു. നിങ്ങള്‍ ചിന്തിക്കുന്ന, അനുഭവിക്കുന്ന, പെരുമാറുന്ന രീതിയെ ബാധിക്കുന്നു. എന്നാല്‍, കുടുക്കുന്നതു മുന്നേ മദ്യങ്ങളെ കുറിച്ചുള്ള അറിവും അളവും അറിഞ്ഞിരിക്കേണ്ടതാണ്. എന്താണ് ബ്രാണ്ടി എന്ന് ചോദിച്ചാല്‍, കുടിക്കുമെന്നല്ലാതെ മറ്റെന്തറിയാം. വാ പൊളിച്ചു നില്‍ക്കുകയും ചെയ്യും.
* എന്താണ് ബ്രാണ്ടി ?
കത്തിച്ച വൈന്‍ എന്നര്‍ഥമുള്ള ‘burned wine ‘എന്ന വാക്കില്‍ നിന്നാണ് ബ്രാണ്ടി എന്ന പദമുണ്ടാകുന്നത്. മുന്തിരിയില്‍ നിന്നാണ് ബ്രാണ്ടി ഉണ്ടാക്കുന്നത്. 40-60 ശതമാനം വരെ ആല്‍ക്കഹോള്‍ ഇതില്‍ ഉണ്ടാകും. പാശ്ചാത്യ ലോകത്തില്‍ അത്താഴശേഷം കഴിക്കുന്ന പാനിയമാണ് ബ്രാണ്ടി. 16 ഡിഗ്രിയില്‍ താഴെ സൂക്ഷിച്ചാലേ ബ്രാണ്ടിക്ക് രുചി ഉണ്ടാകൂ.
- മറ്റ് മദ്യങ്ങളില്‍ നിന്ന് ബ്രാണ്ടിയെ വ്യത്യസ്തമാക്കുന്നത് എന്താണ് ?
മറ്റ് പാനീയങ്ങളില്‍ നിന്ന് ബ്രാണ്ടി വ്യത്യസ്തമാകുന്നത് അത് വീഞ്ഞില്‍ നിന്നാണ് വരുന്നത് എന്നതിനാലാണ്. വീഞ്ഞ് വാറ്റിയെടുത്താണ് ഇത് നിര്‍മ്മിക്കുന്നത്. അതായത് ഇത് രണ്ട് ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു: അഴുകല്‍, വാറ്റിയെടുക്കല്‍. ബ്രാണ്ടി ഉണ്ടാക്കുന്നതിനുള്ള ഈ പ്രത്യേക രീതി അതിന് ഒരു പ്രത്യേക രുചിയും സ്വഭാവവും നല്കുന്നു.
- മുന്തിരിയില്‍ നിന്ന് മാത്രമേ ബ്രാണ്ടി ഉണ്ടാക്കാന്‍ കഴിയൂ ?
മുന്തിരി ബ്രാണ്ടികളാണ് ഏറ്റവും നല്ലത്, പക്ഷേ മറ്റ് പല പഴങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് രുചികരമായ ബ്രാണ്ടികള്‍ ഉണ്ടാക്കാം. ഇവ ‘ഫ്രൂട്ട് ബ്രാണ്ടികള്‍’ അല്ലെങ്കില്‍ ഓ ഡി വീ എന്നറിയപ്പെടുന്നു. ആപ്പിള്‍, പിയര്‍, ചെറി എന്നിവയുടെയും മറ്റും സുഗന്ധങ്ങള്‍ നിലനിര്‍ത്തുന്ന ഒരു പുളിപ്പിച്ച പഴ മാഷില്‍ നിന്നാണ് അവ ആരംഭിക്കുന്നത്.
- ബ്രാണ്ടി എത്ര കാലം പഴകിയതായിരിക്കണം ?
ബ്രാണ്ടിയുടെ പഴക്കം ചെല്ലുന്ന സമയം അതിന്റെ രുചിയെ വളരെയധികം ബാധിക്കുന്നു. ഈ സമയം അതിന്റെ നിറം, മണം, മിനുസമാര്‍ന്ന സ്വഭാവം എന്നിവയെ സ്വാധീനിക്കുന്നു. മരപ്പെട്ടികളില്‍ ബ്രാണ്ടി കുറഞ്ഞത് കുറച്ച് വര്‍ഷമെങ്കിലും പഴക്കം ചെല്ലണമെന്ന് നിയമം പറയുന്നു. എന്നിരുന്നാലും, ഉയര്‍ന്ന നിലവാരമുള്ള ബ്രാണ്ടികള്‍ പലപ്പോഴും വര്‍ഷങ്ങളോളം പഴക്കം ചെല്ലുന്നു. ഈ നീണ്ട പഴക്കം ചെല്ലുന്നത് സമ്പന്നവും അതുല്യവുമായ ഒരു രുചി സൃഷ്ടിക്കുന്നു.
- ബ്രാണ്ടി കുടിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ഏതാണ് ?
ബ്രാണ്ടി ആസ്വദിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം നിങ്ങള്‍ എന്താണ് ഇഷ്ടപ്പെടുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ചില ആളുകള്‍ അത് വൃത്തിയായി ആസ്വദിക്കുന്നു, മുറിയിലെ താപനിലയിലെ എല്ലാ രുചികളും ശ്രദ്ധിക്കുന്നു. മറ്റുള്ളവര്‍ക്ക് അത് പാറകളില്‍ വെച്ചോ സൈഡ്കാര്‍ അല്ലെങ്കില്‍ മെട്രോപൊളിറ്റന്‍ പോലുള്ള ക്ലാസിക് കോക്ടെയിലുകളില്‍ കലര്‍ത്തിയോ ആണ് ഇഷ്ടപ്പെടുന്നത്.
- ബ്രാണ്ടി കുടിക്കുന്നത് കൊണ്ട് എന്തെങ്കിലും ആരോഗ്യ ഗുണങ്ങള്‍ ഉണ്ടോ ?
മിതമായ അളവില്‍ മദ്യം കഴിക്കുന്നത് ചില ആരോഗ്യ ഗുണങ്ങള്‍ ഉണ്ടാക്കിയേക്കാം. ബ്രാണ്ടിയിലെ ആന്റിഓക്സിഡന്റുകള്‍ നിങ്ങള്‍ക്ക് നല്ലതായിരിക്കുമെന്ന് ചില ഗവേഷണങ്ങള്‍ കാണിക്കുന്നു. എന്നിരുന്നാലും, നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഉത്തരവാദിത്തത്തോടെ മദ്യപിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
* എന്താണ് വിസ്കി ?
വേവിച്ച ധാന്യം പുളിപ്പിച്ച് അത് വാറ്റിയെടുത്ത് മരവീപ്പകളില്‍ സൂക്ഷിച്ച് പഴക്കിയെടുത്ത മദ്യങ്ങളാണ് വിസ്കി (Whiskey) എന്നറിയപ്പെടുന്നത്. ബാര്‍ലി, റൈ, മാള്‍ട്ട് ഗോതമ്പ് എന്നി ധാന്യങ്ങള്‍ ഇതിനായി ഉപയോഗിക്കുന്നു. വിസ്കി പ്രധാനമായു രണ്ടു വിധമുണ്ട്
- മാള്‍ട്ടും(Malt)
- ഗ്രെയ്നും(Grain)
ധാന്യം കുതിര്‍ത്ത് ഉണക്കിയെടുക്കുന്നതാണ് മാള്‍ട്ട് എന്നറിയപ്പെടുന്നത്. മാള്‍ട്ടഡ് ബാര്‍ലിയില്‍ നിന്നും ഉണ്ടാക്കുന്ന വിസ്കിയാണ് മാള്‍ട്ട്. മാള്‍ട്ടഡ് അല്ലാത്ത ബാര്‍ലിയില്‍ നിന്നും മറ്റു ധാന്യങ്ങളില്‍ നിന്നും ഉണ്ടാക്കുന്ന വിസ്കിയാണ് ഗ്രെയ്ന്‍. കാസ്ക് സ്ട്രെങ്ത് വിസ്കി എന്നാല്‍ മര വീപ്പയില്‍ നിന്നെടുത്ത് നേര്‍പ്പിക്കാതെ കുപ്പിയില്‍ ആക്കിയ വിസ്കിയാണ്. സ്കോട്ട്ലന്‍ഡില്‍ വാറ്റി മൂന്നു വര്‍ഷം പഴകിച്ച് ഓക് വീപ്പയില്‍ സൂക്ഷിച്ച വിസ്കിയാണ് സ്കോച്ച് വിസ്കി. ഇത് രണ്ടു തവണ വാറ്റിയെടുത്തതാണ്. മൂന്നു തവണ വാറ്റിയതും ഐര്‍ലന്റില്‍ നിര്‍മ്മിച്ചതുമായ വിസ്കിയാണ് ഐറിഷ് വിസ്കി.
മൊളാസസ് പുളിപ്പിച്ചാണ് ഇന്ത്യന്‍ വിസ്കി നിര്‍മ്മിക്കുന്നത്. റഷ്യന്‍ വിസ്കി നിര്‍മ്മിക്കുന്നത് ഗോതമ്പില്‍ നിന്നാണ്.
* എന്താണ് റം ?
കരിമ്പുല്പ്പന്നങ്ങളായ മൊളാസസ് ,കരിമ്പുനീര് എന്നിവ പുളിപ്പിച്ചും വാറ്റിയും തയ്യാറക്കുന്ന വാറ്റു മദ്യമാണ് റം (RUM). വാറ്റിക്കിട്ടുന്ന ഈ ദ്രാവകം ഓക്ക് ബാരലുകളില്‍ സൂക്ഷിക്കും. കരീബിയന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലാണ് റം കൂടുതലായും നിര്‍മ്മിക്കുന്നത്. നാവികരുമായി അടുത്ത ബന്ധമുള്ള മദ്യമാണിത്. ഇന്ത്യയിലും റം വാറ്റുന്നുണ്ട്. സ്പിരിറ്റിന്റെ തോത്, പഴക്കം തുടങ്ങിയ ഘടകങ്ങളാണ് റമ്മിന്റെ തരം തിരിവിനാധാരം.
സ്പൈസ്ഡ് റം: സുഗന്ധ വ്യഞ്ജനങ്ങള്‍ ചേര്‍ന്നത്. മരവീപ്പയില്‍ (cask) പഴക്കിയതാണ് ഓള്‍ഡ് കാസ്ക് റം. റമ്മും കട്ടന്‍ ചായയും ചേര്‍ത്ത പാനീയമാണ് ജാഗര്‍ ടീ
* എന്താണ് വോഡ്ക ?
ലോകത്തെ ഏറ്റവും പ്രശസ്തമായ റഷ്യന്‍ മദ്യമാണ് വോഡ്ക. ഉരുളക്കിഴങ്ങ് ഷുഗര്‍ബീറ്റ്, മൊളാസസ് എന്നിവ പുളിപ്പിച്ചു കിട്ടുന്ന വസ്തു പലതവണ വാറ്റിയെടുത്ത് ശുദ്ധീകരിച്ച് വെള്ളം ചേര്‍ത്താണ് വോഡ്കയുണ്ടാക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് റഷ്യന്‍ വോഡ്കയില് 30-50 ശതമാനം വരെ ആല്‍ക്കഹോള്‍ ഉണ്ടാകും. യൂറോപ്പില്‍ ഇതു 38 ശതമാനം ആണ്. ധാന്യങ്ങളില്‍ നിന്നോ അന്നജവും പഞ്ചസാരയും അടങ്ങിയ ഏത് സസ്യ വര്‍ഗ്ഗത്തില്‍ നിന്നോ വോഡ്ക വാറ്റാം. വാറ്റിയ വോഡ്ക കരി(Charcoal) ഉപയോഗിച്ച് ശുദ്ധീകരിക്കുന്നു. ഈതൈല്‍ അസറ്റേറ്റ്, ഈതൈല്‍ ലാക്റ്റേറ്റ് എന്നിവയാണ് രുചിക്കായി ചേര്‍ക്കുക. സോയാബീന്‍ ബീറ്റ് റൂട്ട് എന്നിവയില്‍ നിന്നൊക്കെ വോഡ്ക ഉണ്ടാക്കാം.
* എന്താണ് ടെക്വില ?
പടിഞ്ഞാറന്‍ മെക്സിക്കന്‍ സംസ്ഥാനമായ ജലിസ്കോയിലെ ടെക്വില എന്ന നഗരത്തിലെ അഗേവ് ചെടിയില്‍ നിന്ന് നിര്‍മ്മിച്ചെടുക്കുന്ന ഒരു മദ്യമാണ് ടെക്വില. 38-40% വരെയാണ് ടെക്വിലയിലെ ആല്‍ക്കഹോളിന്റെ അളവ്.
* എന്താണ് കള്ള് ?
പന, തെങ്ങ് എന്നിവയുടെ പൂങ്കുല വെട്ടി ഊറി വരുന്ന മരനീരു പുളിപ്പിച്ചുണ്ടാക്കുന്ന മദ്യമാണ് കള്ള്. ഏഷ്യയിലും ആഫ്രിക്കയിലുമാണ് കള്ളിനു പ്രചാരം. പാം വൈന്‍, പാംടോഡി എന്നീ പേരുകളില്‍ ഇത് അറിയപ്പെടുന്നു. തെങ്ങ് പന എന്നിവയുടെ കുല വെട്ടി അവിടെ പാത്രം ഉറപ്പിക്കുന്നു. അതില്‍ നിന്നും ഊറി വരുന്ന ദ്രവം മധുരമുള്ളതും ആല്‍ക്കഹോള്‍ ഇല്ലാത്തതുമാണ്. ഇതാണ് മധുരക്കള്ള്, അന്തിക്കള്ള് എന്നീ പേരുകളില്‍ അറിയപ്പെടുന്നത്.
കള്ളിലടങ്ങിയ സ്വാഭാവിക ഈസ്റ്റ് കാരണം ഇത് അന്തരീക്ഷ താപനിലയില്‍ പുളിച്ചു തുടങ്ങും.
മധുരക്കള്ള് രണ്ടു മണീക്കൂര്‍ കഴിഞ്ഞാല്‍ 4% ആല്‍ക്കഹോളടങ്ങിയ കള്ളാകും,ഒരു ദിവസം കൊണ്ട് പുളിപ്പും വീര്യവും ഉള്ള മൂത്ത കള്ളാകും. കള്ള് അധികം പുളിപ്പിച്ചാല്‍ വിന്നാഗിരി ഉണ്ടാകുന്നു. ഗോവയില്‍ മാത്രം ഉണ്ടാകുന്ന കാശു അണ്ടിയുടെ മദ്യമാണ് ആണ് ഫെനി ഇത് തെങ്ങിന് കള്ളില്‍ നിന്നും ഉണ്ടാകാം. കള്ള് വാറ്റിയാല്‍ വീര്യമുള്ള മദ്യമുണ്ടാക്കാം. ചാരായം, വില്ലേജ് ജിന്‍, കണ്ട്രി വിസ്കി എന്നൊക്കെ ഇതറിയപ്പെടുന്നു.
* എന്താണ് വൈന്‍ ?
മുന്തിരിച്ചാറ് പുളിപ്പിച്ചുണ്ടാക്കുന്ന മദ്യമാണ് വീഞ്ഞ് (wine). യൂറോപ്പാണ് വീഞ്ഞിന്റെ നാട്. ആപ്പിള്‍, ബെറി എന്നി പഴങ്ങളില്‍ നിന്നും വീഞ്ഞുണ്ടാക്കാം.
10 മുതല്‍ 14 ശതമാനം വരെ ആല്‍ക്കഹോള്‍ വീഞ്ഞില്‍ അടങ്ങിയിട്ടുണ്ട്. വീഞ്ഞില്‍ ബ്രാണ്ടിയും മറ്റും കലര്‍ത്തി വീര്യം കൂട്ടി ഉപയോഗിക്കും. ഇതാണ് ഫോര്‍ട്ടിഫൈഡ് വൈന്‍. ഗ്ലാസ് കുപ്പിയില്‍ കോര്‍ക്കിട്ടടച്ചാണ് വൈന്‍ സൂക്ഷിക്കേണ്ടത്. പഴകും തോറും ഇതിനു ഗുണവും വീര്യവും ഏറും. ഓക്ക് വീപ്പയില്‍ സൂക്ഷിച്ചാണ് വീഞ്ഞ് പഴകിക്കുക. 2.778 ഡിഗ്രി ആണ് വീഞ്ഞ് സൂക്ഷിക്കേണ്ട ഊഷ്മാവ്.
* എന്താണ് ബിയര്‍ ?
ബിയറിലെ ആല്‍ക്കഹോള്‍ ശതമാനം 3 മുതല്‍ 30 ശതമാനം വരെയാകാം. സാധാരണ 3-8 ശതമാനം വരെയാണ്. ബ്രൂവിങ്ങ്, ഫെര്മന്റേഷന് എന്നീ പ്രക്രിയകളിലൂടെ ധാന്യങ്ങളില്‍ നിന്നുള്ള അന്നജത്തെ പുളിപ്പിച്ച് തയ്യാറാക്കുന്ന മദ്യമാണ് ബിയര്‍. ഹോപ്(hop) എന്ന പൂവിന്റെ ഘടകങ്ങളിട്ടാണ് ബിയറിന് പ്രത്യേകരുചി നല്‍കുക. ഗോതമ്പ്, ചോളം ബാര്‍ലി എന്നീ ധാന്യങ്ങളാണ് ബിയര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. ഹോപ് ആണ് ബിയറിന് ഇളം കയ്പു നല്‍കുന്നത്. ഇതു ബിയര്‍ കേടാകാതിരിക്കുവാനും സഹായിക്കും.
പുളിപ്പിക്കാന്‍ ഉപയോഗിക്കുന്ന യീസ്റ്റ് അനുസരിച്ചാണ് ബിയറിനെ തരം തിരിക്കുന്നത്. പെട്ടെന്നു പുളിച്ചു കിട്ടുന്ന യീസ്റ്റ് ഉപയോഗിച്ചുണ്ടാക്കുന്ന ബിയറാണ് എയ്ല് (ale). പതുക്കെ പുളിപ്പിക്കുന്ന യീസ്റ്റുകൊണ്ട് ഉണ്ടാക്കുന്ന ബിയറാണ് ലാഗര്. കുപ്പിയില്‍ ആക്കുന്ന സമയത്ത് ബിയറിനെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് നിറയ്ക്കുന്നു. 7 ഡിഗ്രി സെല്‍ഷ്യസില്‍ ഉള്ള ബിയര്‍ വെല്‍ ചില്‍ഡ് ബിയര്‍ എന്നും 8 ഡിഗ്രി യില്‍ ഉള്ള ബിയര്‍ ചില്‍ഡ് ബിയര്‍ എന്നും അറിയപ്പെടുന്നു.
മദ്യങ്ങളെ കുറിച്ച് ഇത്രയും അറിവു കിട്ടയ സ്ഥിതിക്ക് അടിച്ച് കരളു വാട്ടാം എന്ന ചിന്തയൊന്നും വേണ്ട. കാലാവസ്ഥാ വ്യതിയാനം മനുഷ്യരുടെ ജീവിത രീയിലും വന്നിട്ടുണ്ട്. അത് ശരീരത്തെ വല്ലാതെ നശിപ്പിക്കും.