Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ഗാസയെ ചുട്ടെരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റുമാര്‍ കൂട്ടുനിന്നു: ഇവര്‍ക്കെതിരേ അന്വേഷണം വേണമെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ മനുഷ്യാവകാശ സംഘടനയുടെ ആവശ്യം; ബൈഡനും ട്രമ്പും യുദ്ധക്കുറ്റകൃത്യം ചെയ്തവര്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 26, 2025, 01:45 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഒരു നാടിന്റെ സമാധാനത്തെ തല്ലിക്കെടുത്തി, ആ നാടിനെ ശവപ്പറമ്പാക്കി മാറ്റി, ജീവനുള്ളവരെയെല്ലാം പലായനം ചെയ്യിച്ച് അവിടം സ്വന്തമാക്കാമെന്നുള്ള മോഹം കൊണ്ടു നടക്കുന്ന അമേരിക്കന്‍ ഭരണാധികാരികള്‍ക്കെതിരേ അമേരിക്കയിലെ തന്നെ മനുഷ്യാവകാശ സംഘടന രംഗത്തു വന്നിരിക്കുകയാണ്. യുദ്ധക്കുറ്റകൃത്യം നടത്തിയ മുന്‍ പ്രസിഡന്റും നിലവിലെ പ്രസിഡന്റിനുമെതിരേ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി അമേരിക്കയിലെ മനുഷ്യാവകാശ സംഘടനയാണ് അന്താരാഷ്ട്രാ ക്രിമിനല്‍ കോടതിെ സമീപിച്ചിരിക്കുന്നത്. അണേരിക്കയുടെ ഇടപെടല്‍ കൊണ്ട് രണ്ടു തവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടായത്. അതായത്, അമേരിക്കയ്ക്കു വേണമെങ്കില്‍ യുദ്ധം അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന് അര്‍ത്ഥം.

എന്നാല്‍, യുദ്ധം അവസാനിക്കാന്‍ പാടില്ലെന്നും, ഇടവേളകള്‍ ആകാമെന്നുമാണ് അമേരിക്കയുടെ നയം എന്നു വ്യക്തം. ഇത് ഫലപ്രദമായി നടപ്പാക്കുകയും ചെയ്യുന്നുണ്ട്. ഇസ്രയേലും ഹമാസും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചതു മുതല്‍ അമേരിക്കയുടെ സൈനിക സഹായം ഇസ്രയേലിന് ലഭിച്ചിട്ടുണ്ട്. ഇത് സാധാരണയിലും അധികമായിരുന്നുവെന്നും മനുഷ്യാവകാശ സംഘടന ആരോപിക്കുന്നുണ്ട്. മാത്രമല്ല, ട്രമ്പിന്റെ അധികാരമേറ്റെടുക്കലിനു ശേഷം ഇസ്രയേല്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയത്, ഗാസയെ സ്വന്തമാക്കണമെന്നാണ്. ഗാസയെ കോളനിയാക്കാന്‍ ആഗ്രഹിച്ചാണോ ഇസ്രയേല്‍ -പാലസ്തീല്‍ യുദ്ധം തന്നെ നടക്കുന്നതെന്നും സംശയിക്കാം.

മാത്രമല്ല, ഇസ്ലാം രാഷ്ട്രങ്ങളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക നീങ്ങുന്നത്. ഇതിനു വേണ്ടി ഇസ്രയേലിനെ ആയുധമാക്കുന്നുവെന്നേയുള്ളൂ എന്നാണ് വിമര്‍ശം. ഇതു കൂടി കണക്കിലെടുത്താണ് ഗാസ മുനമ്പിലെ യുദ്ധക്കുറ്റകൃത്യങ്ങള്‍ക്ക് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയും, ‘നീതി തടസ്സപ്പെടുത്തിയതിന്’ നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെയും അന്വേഷണം വേണമെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയോട് ആവശ്യപ്പെട്ട് അമേരിക്ക ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ജനുവരി 19 ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ പ്രോസിക്യൂട്ടര്‍ കരിം ഖാന് 172 പേജുള്ള ഒരു അപേക്ഷ സമര്‍പ്പിച്ചതായി ഡെമോക്രസി ഫോര്‍ ദി അറബ് വേള്‍ഡ് നൗ സംഘടന പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.

ഇസ്രയേലിന്റെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയതിന് ബൈഡനെതിരയെും മുന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനും മുന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും എതിരെയും ഐ.സി.സി അന്വേഷണം നടത്തണമെന്നും സംഘടന ആവശ്യപ്പെടുന്നുണ്ട്. ബൈഡന്റെ കീഴില്‍ ഇസ്രയേല്‍ ഭരണകൂടം ഗാസയില്‍ വംശഹത്യ നടത്തിയപ്പോള്‍ 2023 ഒക്ടോബര്‍ മുതല്‍ 2024 ഒക്ടോബര്‍ വരെ മാത്രം അമേരിക്ക ഇസ്രയേലിന് 17.9 ബില്യണ്‍ ഡോളര്‍ സൈനിക സഹായമാണ് നല്‍കിയത്. ഇസ്രയേലിന് അമേരിക്ക പതിവായി നല്‍കുന്ന വാര്‍ഷിക സൈനിക സഹായത്തിന്റെ ആറിരട്ടിയായിരുന്നു ഇത്. അമേരിക്കന്‍ പിന്തുണയില്ലാതെ ഇസ്രയേലിന് ഗാസയില്‍ യുദ്ധക്കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്ന് മുന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്.

ഇതാദ്യമായാണ് അമേരിക്ക ആസ്ഥാനമായുള്ള ഒരു സംഘടന മുന്‍ പ്രസിഡന്റിനെതിരെ അന്വേഷണം നടത്താന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയോട് ആവശ്യപ്പെടുന്നത്. ഇസ്രയേലിന്റെ കുറ്റകൃത്യങ്ങളില്‍ ജോ ബൈഡന്‍, ആന്റണി ബ്ലിങ്കെന്‍, ലോയ്ഡ് ഓസ്റ്റിന്‍ എന്നിവര്‍ക്ക് പങ്കുണ്ടെന്ന് അന്വേഷിക്കാന്‍ ശക്തമായ കാരണങ്ങളുണ്ട്. പലസ്തീന്‍ ആശുപത്രികളിലും സ്‌കൂളുകളിലും വീടുകളിലും വര്‍ഷിച്ച ബോംബുകള്‍ അമേരിക്കന്‍ ബോംബുകളാണ്. എല്ലാ നടന്നത് അമേരിക്കയുടെ പിന്തുണയോടെയാണെന്നാണ് സംഘടനയിലെ അംഗമായ റീഡ് ബ്രോഡി പറഞ്ഞത്. കൂടാതെ, ഗാസയില്‍ നിന്ന് എല്ലാ പലസ്തീനികളെ ബലമായി ഒഴിപ്പിച്ച് പ്രദേശം പിടിച്ചെടുക്കാനുള്ള പദ്ധതി നിര്‍ദേശിച്ച ട്രംപ് കടുത്ത നിയമലംഘനങ്ങളാണ് നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ട്രംപ് നീതിയെ തടസ്സപ്പെടുത്തുക മാത്രമല്ല, ഇസ്രയേലി കുറ്റവാളികളെ രക്ഷിക്കുക കൂടിയാണ് ചെയ്യുന്നതെന്ന് സംഘടനയുടെ അഭിഭാഷക ഡയറക്ടര്‍ റെയ്ഡ് ജറാര്‍ പറഞ്ഞു. ഗാസയില്‍ നിന്ന് എല്ലാ പലസ്തീനികളെയും മാറ്റാനുള്ള ട്രംപിന്റെ പദ്ധതിയെക്കുറിച്ചും അന്വേഷണം വേണം. ഇസ്രയേലിന്റെ കുറ്റകൃത്യങ്ങളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതിന് മാത്രമല്ല, ജനങ്ങള്‍ക്ക് മേലുള്ള ഇത്തരം നിര്‍ബന്ധിത തീരുമാനങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് ജറാര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇസ്രയേല്‍ നൂറുകണക്കിന് പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നത് നിര്‍ത്തിവെച്ചതിനെത്തുടര്‍ന്ന് ഗാസ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ‘മനഃപൂര്‍വ്വം അട്ടിമറിച്ചു’ എന്ന് ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോ അംഗമായ ബാസെം നയിം തുറന്ന് പറഞ്ഞിരിക്കുകയാണ്.

മോചിപ്പിക്കപ്പെടാനിരുന്ന 620 പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ വിട്ടയക്കുന്നതുവരെ ഹമാസ് കൂടുതല്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്നും അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബാസെം നയിം പറഞ്ഞു. അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പ് 620 തടവുകാരെ മോചിപ്പിച്ച മുന്‍ ഘട്ടം പൂര്‍ത്തിയാക്കണം. വീണ്ടും ഒരു യുദ്ധത്തിനുള്ള അന്തരീക്ഷമൊരുക്കുകയാണ് നെതന്യാഹുവെന്നും അദ്ദേഹം പറഞ്ഞു. കരാറിന്റെ രണ്ടാം ഘട്ടത്തിലെത്താന്‍ ചര്‍ച്ചകള്‍ തുടരണമെന്ന് മധ്യസ്ഥര്‍ ഇരുകൂട്ടരോടും പറഞ്ഞിട്ടുണ്ടെങ്കിലും നെതന്യാഹു അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ തയ്യാറാണോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം.

ReadAlso:

പാക്കിസ്ഥാനില്‍ മോങ്ങല്‍ തുടങ്ങി: ഇന്ത്യയുടെ സാമ്പിള്‍ വെടിക്കെട്ടില്‍ ഞെട്ടി ഇസ്ലാമാബാദും ലാഹോറും കറാച്ചിയും; അള്ളാഹു രക്ഷിക്കട്ടെ എന്ന് പാക് പാര്‍ലമെന്റില്‍ എം.പിയുടെ വിലാപം; ഓപ്പറേഷന്‍ സിന്ദൂര്‍ നീളുന്നു

ട-400 വ്യോമ പ്രതിരോധം ഇന്ത്യയുടെ അയണ്‍ഡോം ?: പാക്ക് മിസൈലുകളെ തകര്‍ത്തെറിഞ്ഞ സുദര്‍ശന്‍ചക്രത്തെ കുറിച്ച് അറിയാമോ ?; വാഹോറിലേക്ക് വീണ്ടും ആക്രമണം; പ്രകോപിപ്പിച്ചാല്‍ ഇനിയും അടിക്കുമെന്ന് സൈന്യം

SHOOT @ SIGHT അതിര്‍ത്തിയില്‍ ബി.എസ്.എഫിന് നിര്‍ദേശം ?: അതിര്‍ത്തികളില്‍ പാക്കിസ്ഥാന്റെ പ്രകോപനത്തിന് തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം; രാജ്യം കനത്ത ജാഗ്രതയില്‍; വരും മണിക്കൂറുകള്‍ നിര്‍ണ്ണായകം ?

വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കാന്‍ നോക്കുന്നോ ?: ഭീകരവാദവുമായി വന്നാല്‍ പാക്കിസ്ഥാനെ ചുട്ടുകളയും; ഇന്ത്യയുടെ ആവനാഴിയിലെ ആയുധങ്ങളുടെ പ്രഹരശേഷി അറിയണോ ?; പട നയിക്കുന്നവര്‍ ഇവരെല്ലാം ?

ഭീകരവാദിയുടെ LTപഠനം കേരളത്തിലോ ?: മുഖ്യ സൂത്രധാരന്‍ ഷെയ്ഖ് സജ്ജാദ് ഗുല്‍ ആണ് കേരളത്തില്‍ എത്തിയത്; ഭീകരരുടെ സഹായികള്‍ രാജ്യത്തുണ്ടെങ്കില്‍ ആദ്യം അവരെ ഇല്ലാതാക്കണം ?

നെതന്യാഹു ഗാസയ്‌ക്കെതിരായ യുദ്ധം പുനരാരംഭിക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും എന്നാല്‍ അതിനെതിരെ ഇസ്രയേലി പൊതുജനങ്ങളില്‍ നിന്ന് ശക്തമായ എതിര്‍പ്പ് നേരിടേണ്ടിവരുമെന്നും ഇസ്രയേലി വാര്‍ത്താ ഏജന്‍സിയായ ലോക്കല്‍ കോളിന്റെ എഡിറ്ററായ മെറോണ്‍ റാപ്പോപോര്‍ട്ട് പറഞ്ഞതായാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തത്. അതിനിടെ ലോകമെമ്പാടുമുള്ള മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും നീതിയുടെയും നിഷ്പക്ഷതയുടെയും തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് ഇറാനിയന്‍ നയതന്ത്രജ്ഞന്‍ പറഞ്ഞു. ചില രാജ്യങ്ങള്‍ മനുഷ്യാവകാശങ്ങളെ മറ്റ് രാജ്യങ്ങളുടെ മേല്‍ രാഷ്ട്രീയവും സാമ്പത്തികവുമായ സമ്മര്‍ദ്ദം ചെലുത്തുന്നതിനോ അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിനോ ഒരു ഉപകരണമായി ഉപയോഗിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തുറന്ന് പറഞ്ഞു.

ജനീവയില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിന്റെ 58-ാമത് സെഷനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്ന അദ്ദേഹം. ചില സര്‍ക്കാരുകള്‍ സ്വന്തം അജണ്ടകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ പലര്‍ക്കും നേരെ തിരിയുകയാണെന്നും അദ്ദേഹം പറഞ്ഞു. നീതിയുടെയും നിഷ്പക്ഷതയുടെയും തത്വങ്ങളെ അടിസ്ഥാനമാക്കി മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ എല്ലാ സര്‍ക്കാരുകളോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ മനുഷ്യാവകാശങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള ഏറ്റവും വലിയ തടസ്സങ്ങളിലൊന്നാണ് ഇപ്പോള്‍ നടക്കുന്ന നടപടികളെന്ന് ഉന്നത നയതന്ത്രജ്ഞന്‍ ആരോപിച്ചു. ‘ഈ നടപടികള്‍ സാധാരണക്കാരെയും ദുര്‍ബല വിഭാഗങ്ങളെയും ദോഷമായി ബാധിക്കും.

ഇറാന്‍ വളരെക്കാലമായി ഇത്തരം തെറ്റായ നയങ്ങളുടെ ഇരയാണെന്നും എല്ലാ ഏകപക്ഷീയമായ ഉപരോധങ്ങളും ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും അരാഗ്ചി പറഞ്ഞു. ചില രാജ്യങ്ങള്‍ പലപ്പോഴും മനുഷ്യാവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ മറവില്‍ രാഷ്ട്രീയ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കുന്നത് ഐക്യരാഷ്ട്രസഭയുടെ തത്വങ്ങളെ ദുര്‍ബലപ്പെടുത്തുകയും അംഗരാജ്യങ്ങള്‍ക്കിടയിലുള്ള വിശ്വാസം നശിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പലസ്തീനികളുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള ഇസ്രയേലിന്റെ ലംഘനമാണ് ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണം. പലസ്തീന്‍ ജനതയുടെ കഷ്ടപ്പാടുകളും ഇസ്രയേല്‍ ഭരണകൂടത്തിന്റെ കുറ്റകൃത്യങ്ങളും പരാമര്‍ശിക്കാതെ ഒരാള്‍ക്ക് മനുഷ്യാവകാശങ്ങളെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ലെന്നും, ഗാസയിലെ വംശഹത്യയെയും ഇസ്രയേലിന്റെ ആസൂത്രിതമായ അക്രമത്തെയും അധിനിവേശത്തെയും ഇറാന്‍ ശക്തമായി അപലപിക്കുന്നുവെന്നും ഈ കുറ്റകൃത്യങ്ങള്‍ക്ക് ഇസ്രയേലിനെ ഉത്തരവാദിയാക്കണമെന്നും അരാഗ്ചി പറഞ്ഞു. സ്വേച്ഛാധിപത്യത്തിനും അധിനിവേശത്തിനുമെതിരായ ചെറുത്തുനില്‍പ്പ് ഒരിക്കലും അവസാനിക്കില്ലെന്ന് ഇസ്ലാമിക വിപ്ലവത്തിന്റെ നേതാവ് ആയത്തുള്ള സയ്യിദ് അലി ഖമേനി വ്യക്തമാക്കി. അന്തിമ ലക്ഷ്യം കൈവരിക്കുന്നതുവരെ അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഐറിഷ് സിന്‍ ഫെയ്ന്‍ രാഷ്ട്രീയക്കാരിയും ഡബ്ലിന്‍ നിയോജകമണ്ഡലത്തില്‍ നിന്നുള്ള യൂറോപ്യന്‍ പാര്‍ലമെന്റ് അംഗവുമായ ലിന്‍ ബോയ്‌ലാന് അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളിലേക്കുള്ള പ്രവേശനം നിഷേധിച്ചതിനെത്തുടര്‍ന്ന് ഇസ്രയേലിനെ ‘തെമ്മാടി’ എന്ന് വിളിച്ച് അധിക്ഷേപിച്ചു. അന്താരാഷ്ട്ര സമൂഹം ഇസ്രയേലിന് മേല്‍ ഉത്തരവാദിത്വത്തങ്ങളൊന്നും ഏല്‍പ്പിക്കാത്തതിന്റെ ഫലമാണ് ഇസ്രയേലിന്റെ ഈ ക്രൂരമായ പെരുമാറ്റത്തിന് കാരണമെന്നും അവര്‍ പറഞ്ഞു. ഇസ്രയേല്‍ ഒരു തെമ്മാടി രാഷ്ട്രമാണെന്നും ഈ ധിക്കാരം അന്താരാഷ്ട്ര നിയമങ്ങളോടുള്ള അവരുടെ കടുത്ത അവഗണനയാണെന്നും അവര്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍-പലസ്തീന്‍ പ്രതിനിധി സംഘത്തിന്റെ അധ്യക്ഷ കൂടായായ ബോയ്‌ലാനും മറ്റൊരു അംഗമായ റിമ ഹസ്സനും ബെന്‍-ഗുരിയോണ്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ ഇസ്രയേല്‍ അവര്‍ക്കുള്ള പ്രവേശനം നിഷേധിക്കുകയും യൂറോപ്പിലേക്ക് മടങ്ങാന്‍ ഉത്തരവിടുകയും ചെയ്യുകയായിരുന്നു.

പലസ്തീന്‍ ഉദ്യോഗസ്ഥരുമായും അവിടുത്തെ ജനങ്ങളുമായും കൂടിക്കാഴ്ച നടത്താന്‍ ബോയ്‌ലാന്‍ പദ്ധതിയിട്ടിരുന്നു. പക്ഷെ അതവര്‍ എതിര്‍തക്കുകയായിരുന്നു. അതിനെതിരെയാണ് ബോയ്‌ലാന്‍ പ്രതികരണവുമായെത്തിയത്. വീണ്ടുമൊരു യുദ്ധത്തിനുള്ള കാഹളം മുഴക്കിയാണ് ഇസ്രയേല്‍ പിന്നെയും തന്ത്രങ്ങള്‍ മെനയുന്നതെങ്കില്‍ അത് ഇസ്രയേലിനു വരുത്തി വെയ്ക്കാന്‍ പോകുന്നത് കടുത്ത പ്രത്യാഘാതങ്ങളായിരിക്കും. ഇസ്രയേലിനെ സഹായിക്കാനെത്തിയ അമേരിക്കയ്ക്ക് ഇപ്പോള്‍ സ്വന്തം രാജ്യത്ത് നിന്ന് തന്നെയാണ് എതിര്‍പ്പുകള്‍ വന്നു തുടങ്ങിയത്. അതുകൊണ്ട് എടുത്തു ചാട്ടങ്ങള്‍ കുറച്ചില്ലെങ്കില്‍ നെതന്യാഹുവിന് പല തിരിച്ചടികളും ഇനി നേരിടേണ്ടി വരും.

CONTENT HIGH LIGHTS; US Presidents Conspired to Burn Gaza: Human Rights Organization Demands Investigation Against Them at the International Criminal Court; Biden and Trump are war criminals

Tags: GazaDONALD TRUMPANWESHANAM NEWSJO BYDENPALASTHINEISRAYEL HAMAS WARAMERICAN PRESIDENTഗാസയെ ചുട്ടെരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റുമാര്‍ കൂട്ടുനിന്നുഇവര്‍ക്കെതിരേ അന്വേഷണം വേണമെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ മനുഷ്യാവകാശ സംഘടനയുടെ ആവശ്യം

Latest News

ഗുജറാത്തിലെ ഹാസിറ തുറമുഖം ആക്രമിച്ചെന്ന് പാകിസ്ഥാൻ വാദം; പൊളിച്ച് കൈയിൽ കൊടുത്ത് ഇന്ത്യ

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചില്ല; പ്രചാരണം വ്യാജം

പാക് സേനാ മേധാവി അസീം മുനീര്‍ കസ്റ്റഡിയിലോ? | Azeem Muneer

ഇന്ത്യയിലേക്ക് പറന്ന് പാക് ഡ്രോൺ, ചെറുത്ത് സെെന്യം; വീഡിയോ പുറത്തുവിട്ട് ഇന്ത്യൻ സേന

ഇന്ത്യയിലേക്ക് പറന്നെത്തി പാക് ഡ്രോൺ; നൊടിനേരത്തിനുള്ളിൽ തകർത്തെറിഞ്ഞ് ഇന്ത്യൻ ആർമി; ഭാരതത്തിന്റെ രോമത്തിൽ പോലും തൊടനാകാതെ മടക്കം; വീഡിയോ കാണാം | Pak drone at indian border

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.