പത്തനംതിട്ട കൂടലിൽ 13 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച് പിതാവ്. പിതാവ് ലഹരിക്ക് അടിമയെന്ന് സൂചന. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം സി ഡബ്ല്യൂ സി പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. പോലീസിലേക്ക് പരാതി നല്കാന് ധൈര്യമില്ലാത്തതിനെത്തുടര്‍ന്ന് സി ഡബ്ല്യൂ സിയില്‍ പരാതി നല്‍കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
നിലവില്‍ ബെല്റ്റു പോലെയുള്ള ഒരു വസ്തു ഉപയോഗിച്ച് കുട്ടിയെ അടിക്കുന്ന ദൃശ്യങ്ങളാണ് കാണാനാകുന്നത്. നിലവില്‍ പരാതി കൂടല്‍ പോലീസിന്റെ പരിഗണനയിലാണ്. രാജേഷ് എന്നയാളാണ് കുട്ടിയെ അടിക്കുന്നതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. അടുത്ത ബന്ധുക്കളാണ് പരാതിപ്പെട്ടത്. വിവരങ്ങള്‍ പരിശോധിച്ച് സി ഡബ്ല്യൂ സി നല്കിയ വീഡിയോ അടക്കം കണക്കിലെടുത്ത് മുന്നോട്ട് പോകാനൊരുങ്ങുകയാണ് പോലീസ്.
STORY HIGHLIGHT: boy was brutally beaten up