ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ട് വന്ന 173 ലിറ്ററോളം കർണ്ണാടക മദ്യവുമായി രണ്ട് പേരെ എക്സൈസ് പിടികൂടി. ഗണേഷ്, രാജേഷ് എന്നിവരാണ് പോലീസ് പിടിയിലായത്. കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ ജെ.ജോസഫും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ അജീഷ്.സി, സിവിൽ എക്സൈസ് ഓഫീസർമാരായ മഞ്ജുനാഥൻ.വി, മോഹന കുമാർ, രാജേഷ്.പി എന്നിവരും കേസ് കണ്ടെടുത്ത എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
STORY HIGHLIGHT: huge quantity of liquor