ബോളിവുഡിലെ പ്രണയ – കല്യാണ – പ്രസ വാര്‍ത്തകള്‍ എല്ലാം പൊതുവെ പാപ്പരാസികള്‍ കണ്ടെത്തുകയാണ് പതിവ്. എന്നാല്‍ കിയാര അദ്വാനിയുടെയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെയും കാര്യത്തില്‍ അങ്ങനെയല്ല. ഗോസിപ്പുകള്‍ക്കൊന്നും ഇടം കൊടുക്കാതെ ആ സന്തോഷ വാര്‍ത്ത താരദമ്പതികള്‍ പുറത്തുവിട്ടു, അതെ കിയാര ഗര്‍ഭിണിയാണ്.
രണ്ട് കുഞ്ഞിക്കാലുകളുടെ സോക്സ് കൈയ്യില്‍ പിടിച്ചുകൊണ്ടാണ് സന്തോഷ വാര്‍ത്ത അറിയിച്ചിരിക്കുന്നത്, ‘ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവു വലിയ സമ്മാനം വരാന്‍ പോകുന്നു’ എന്നാണ് പോസ്റ്റ്. ആശംസകള്‍ അറിയിച്ചുകൊണ്ട് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. സമാന്ത റുത്ത് പ്രഭു, നേഹ സക്സേന, രകുല്‍ പ്രീത്, വരുണ്‍ ധവാന്, നേഹ ധൂപിയ, രാശി ഖന്ന, അലിയ ഭട്ട്, ശില്പ ഷെട്ടി, ജാക്കലിന് ഫെര്‍ണാണ്ടസ്, സൊനാക്ഷി സിന്‍ഹ, രശ്മിക മന്ദാന, പേളി മാണി തുടങ്ങി നിരവധി സെലിബ്രേറ്റികളുടെ കമന്റും പോസ്റ്റിന് താഴെയുണ്ട്.
ഷേര്‍ഷാ എന്ന സിനിമയുടെ സെറ്റില്‍ വച്ച് 2020 ല്‍ ആണ് കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. 2023 ല്‍ രാജസ്ഥാനിലെ ജയ്സല്‍മെറില്‍ വച്ചായിരുന്നു വിവാഹം.
content highlight: Kiara and Sidharth