ക്രിപ്റ്റോ കറന്‍സി മുതല്‍ ഓണ്‍ലൈന്‍ വ്യാപാരം വരെയുള്ള വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തി കോടതി ശിക്ഷിച്ച് ജയിലില്‍ കഴിഞ്ഞ പ്രതി, ഇപ്പോള്‍ മികച്ച ക്ഷീര കര്‍ഷനെന്ന പേരില്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. അതും ക്ഷീര വികസന മന്ത്രിയുടെ കൈയ്യില്‍ നിന്നും അവാര്‍ഡും ഏറ്റുവാങ്ങി, പൊതു വേദിയില്‍ ആദരിക്കപ്പെട്ടിരിക്കുന്നു. കാലങ്ങളായി ക്ഷീര കര്‍ഷകനായി ജീവിച്ച കര്‍ഷകരെല്ലാം ക്ഷീര വകുപ്പിന്റെ ഈ നിലപാട് കണ്ട് അന്തംവ ിട്ടിരിക്കുകയാണ്.
ഓണ്‍ലൈന്‍ വ്യാപാരത്തില്‍ നിക്ഷേപിച്ച് വന്‍തുക ലാഭം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പ്രതിയുടെ ക്ഷീര കര്‍ഷക റോള്‍ പുതിയ തട്ടിപ്പാണോ എന്നും സംശയിക്കുന്നവരുണ്ട്. തൃശൂര്‍ മണലിക്കര കണ്ടനകത്ത് വീട്ടില്‍ രാജേഷാണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍. ഇയാള്‍ ഓണ്‍ലൈന്‍ വ്യാപാരത്തിനായി പണം വാങ്ങിയവരെല്ലാം ഇപ്പോഴും പിന്നാലെയുണ്ട്. ഇയാളുടെ പേരില്‍ നിലവില്‍ തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ രണ്ട് കേസും, തൃശൂര്‍ ടൗണ്‍ വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ നാല് കേസും,
ഗുരുവായൂര്‍ പോലീസ് സ്റ്റേഷനില്‍ അഞ്ച് കേസും, കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ഒരു കേസും നെടുപുഴ പോലീസ് സ്റ്റേഷനില്‍ ഒരു കേസും, പേരമംഗലം പോലീസ് സ്റ്റേഷനില്‍ ഒരു കേസും, എരുമപ്പെട്ടി പോലീസ് സ്റ്റേഷനില്‍ നാല് കേസും, ഒല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ മൂന്ന് കേസുകളുമുണ്ട്.
ഇപ്പോള്‍ മികച്ച ക്ഷീര കര്‍ഷകനുള്ള അവാര്‍ഡ് കൊടുത്തിട്ടുള്ള ഈ രാജേഷ് എന്ന മലാക്ക രാജേഷ് മുന്‍പ് തൃശ്ശൂര്‍ വടക്കാഞ്ചേരി മേഖലയില്‍ ഏറ്റവും മികച്ച ക്ഷീരകര്ഷകന് അവാര്‍ഡ് വാങ്ങി എന്നും, മലാക്ക ഡയറി ഫാം എന്ന ഡയറി ഫാം നടത്തുന്നുണ്ടെന്നും പറഞ്ഞുകൊണ്ടാണ് രംഗത്തു വന്നിരിക്കുന്നത്. നിരവധി ആളുകളില്‍ നിന്ന് 300 കോടി രൂപയോളം മൈ ക്ലബ് ട്രേഡ്സ് എന്ന കമ്പനിയുടെ ഡയറക്ടര്‍ ആണെന്നും ഗ്രോണ്‍ ബക്കസ് എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ആണെന്ന് ടി.സി.ടി എന്ന കമ്പനിയുടെ എംഡിയാണെന്നും പറഞ്ഞ് തട്ടിച്ചെടുത്തിട്ടുള്ളതാണെന്ന പരാതിയും നിലവിലുണ്ട്.
2022 സെപ്റ്റംബര്‍ മാസം ഇദ്ദേഹത്തെ കോയമ്പത്തൂരില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാസങ്ങളോളം ജയിലില്‍ കഴിഞ്ഞതിനു ശേഷമാണ് ജാമ്യം ലഭിച്ചത്. രാജേഷിനെ പോലീസ് പിടികൂടിയത് മാധ്യമങ്ങളില്‍ വര്‍ത്തയും വന്നിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന് കിട്ടിയിട്ടുള്ള ഈ ക്ഷീരകര്‍ഷക അവാര്‍ഡ് വെച്ച് വീണ്ടും അദ്ദേഹം പുതിയ തട്ടിപ്പ് തയ്യാറാക്കുകയാണ് ലക്ഷ്യമെന്നാണ് ഇയാള്‍ പണം കൊടുക്കാനുള്ള പരാതിക്കാര്‍ പറയുന്നത്. ഇനിയും ജനങ്ങളുടെ കയ്യില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിച്ചെടുക്കാനുള്ള സാധ്യതയ്ക്കായി, ക്ഷീര വകുപ്പു മന്ത്രി നല്കുന്ന ഉപഹാരവും അംഗീകാരവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
CONTENT HIGH LIGHTS: Online fraud accused in best ‘role of dairy farmer’: Departmental Minister J. Also recognized with the Chinchurani Award; Many cases against the farmer who combines fraud and cow husbandry (Special)