നിലമ്പൂരിൽ ഹെറോയിനുമായി അസം സ്വദേശിയെ അറസ്റ്റ് ചെയ്തു. 28കാരനായ നസെദ് അലി എന്നയാളാണ് 11.8 ഗ്രാം ഹെറോയിനുമായി എക്സൈസിന്റെ പിടിയിലായത്. അതിഥി തൊഴിലാളികൾക്കിടയിൽ മയക്കുമരുന്ന് ചില്ലറ കച്ചവടം നടത്തിവരികയായിരുന്നു പ്രതി. എക്സൈസ് കമ്മീഷണർ സ്ക്വാഡും നിലമ്പൂർ റേഞ്ച് സംഘവും മലപ്പുറം ഇന്റലിജിൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധയിലാണ് ഇയാൾ പിടിയിലായത്.
STORY HIGHLIGHT: assam native held with drugs