ശനിയാഴ്ച ശഅ്ബാന്‍ 29 ആയതിനാല്‍ അന്നേ ദിവസം സൂര്യാസ്തമയത്തോടെ മാസപ്പിറവി കാണുന്നവര്‍ 9447304327, 9447655 270, 9745682586 എന്നീ നമ്പരുകളില്‍ അറിയിക്കണമെന്ന് തിരുവനന്തപുരം വലിയ ഖാസി ചന്തിരൂര്‍ വി.എം അബ്ദുല്ലാ മൗലവി നായിബ് ഖാസിമാരായ കെ.കെ സുലൈമാന്‍ മൗലവി എ.ആബിദ് മൗലവി എന്നിവര്‍ അറിയിച്ചു.
മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ റമദാന് വ്രതാരംഭം സംബന്ധിച്ച് ഏകോപിച്ച തീരുമാനം പ്രഖ്യാപിക്കുന്നതിന് തലസ്ഥാനത്തെ ഇമാമുമാരുടെയും മഹല്ലു ഭാരവാഹികളുടെയും സംയുക്ത യോഗം തിരുവനന്തപുരം വലിയ ഖാസിയുടെ അധ്യക്ഷതയില്‍ ശനിയാഴ്ച വൈകിട്ട് 6.30ന് മണക്കാട് വലിയ പളളിയില്‍ നടക്കുമെന്ന് കേരളാ ഖത്തീബ്സ് ആന്‍ഡ് ഖാസി ഫോറം ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവിയും മണക്കാട് വലിയ പളളി ജമാഅത്ത് പ്രസിഡന്റ് മോഡേണ്‍ അബ്ദുല്‍ ഖാദര്‍ ഹാജിയും അറിയിച്ചു.
CONTENT HIGH LIGHTS; The birth of the month of Ramadan should be announced: Wali Qazi; Meeting of imams in Manakkad large church