ലോസാഞ്ചലസ്: 97-ാമത് ഓസ്ര്‍ പുരസ്കാരങ്ങളില് മികച്ച പ്രകടനം കാഴ്ച വച്ച് അമേരിക്കന്‍ ചിത്രം അനോറ. റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുന്ന അനോറ മികച്ച ചിത്രം ഉള്‍പ്പെടെ അഞ്ച് പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്. സംവിധായകന് ഷോണ്‍ ബേക്കര്‍ മികച്ച സംവിധായകനായപ്പോള്‍ ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മെക്കി മാഡിസണ്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.
സമ്പന്ന റഷ്യന്‍ കുടുംബത്തിലെ അംഗമായ ഇവാന് എന്ന യുവാവിനെ വിവാഹം കഴിക്കുന്ന ആനി എന്ന വിദേശ നര്‍ത്തകിയുടെ വേഷമാണ് ‘അനോറ’യില്‍, മാഡിസണ്‍ അവതരിപ്പിച്ചത്. ആനിയുടെ ജീവിതവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആഗോള തലത്തില്‍ കഴിഞ്ഞ വര്‍ഷം വലിയ പ്രശംസകളും അനോറ ഏറ്റവാങ്ങിയിരുന്നു. മികച്ച ഒറിജിനല്‍ തിരക്കഥ, മികച്ച എഡിറ്റിങ് എന്നിവയ്ക്കുള്ള പുരസ്കാരങ്ങളും അനോറ സ്വന്തമാക്കി.
ദി ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന് അഡ്രിയന്‍ ബ്രോഡി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരവും ദി ബ്രൂട്ടലിസ്റ്റ് സ്വന്തമാക്കി. ഐ ആം സ്റ്റില്‍ ഹിയര്‍ മികച്ച ഇന്‍ര്‍നാഷണല്‍ ഫീച്ചര്‍ വിഭാഗത്തില്‍ പുരസ്കാരം നേടി. മികച്ച സഹനടനുള്ള പുരസ്കാരമായിരുന്നു അവാര്‍ഡ് നിശയിലെ ആദ്യ പ്രഖ്യാപനം.’എ റിയല്‍ പെയ്ന്’ എന്ന ചിത്രത്തിലെ അഭിനയത്തിന് കീരണ്‍ കള്ക്കിന് ആണ് മികച്ച സഹനടനുള്ള ഓസ്കര്. 42കാരനായ താരം ‘ഹോം എലോണ്‍’ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്.
ദ ഷാഡോ ഓഫ് സൈപ്രസ് എന്ന ചിത്രത്തിനാണ് ഓസ്കര് 2025ലെ മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള ഓസ്കര് പുരസ്കാരം. മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്കാരം ഫ്ളോ എന്ന ചിത്രത്തിനാണ്. ലാത്വിവിയയില്‍ നിന്ന് ഓസ്കര് നേടുന്ന ആദ്യത്തെ ചിത്രമാണിത്.
ലൊസാഞ്ചലസിലെ ഹോളിവുഡ് ആന്‍ഡ് ഹൈലാന്‍ഡ് സെന്ററിലുള്ള ഡോള്‍ബി തിയറ്ററിലാണ് പുരസ്കാര വിതരണം. കൊമേഡിയനും അമേരിക്കന്‍ ടിവി ഷോ സ്റ്റാറുമായ കൊനാന് ഒബ്രയോണ്‍ ആണ് ഇത്തവണ ഓസ്കറിലെ അവതാരകന്. ഇതാദ്യമായാണ് ഒബ്രയോണ്‍ അവതാരകനായെത്തുന്നത്.
content highlight: Oscar 2025