ലൂസിഫർ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് പുതിയൊരു ട്രെൻഡ് കൊണ്ടുവന്ന നടനാണ് മോഹൻലാൽ. ലൂസിഫറിൽ മുരളി ഗോപി എഴുതി മോഹൻലാൽ പറഞ്ഞ വളരെയധികം ശ്രദ്ധ നേടിയ ഒരു ഡയലോഗ് ആണ് നർക്കെട്ടിക്സ് ഈസ് എ ബിസിനസ് ഈ ഒരു ഡയലോഗ് കേട്ടപ്പോൾ തന്നെ അന്ന് പലരും കൈയടിച്ച് അത് പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു എന്നാൽ ഈ സാഹചര്യത്തിൽ ഈ ഒരു ഡയലോഗിന് വളരെയധികം പ്രസക്തിയുണ്ട് എന്ന് ആളുകൾ മനസ്സിലാക്കണം
ഇക്കാര്യത്തെക്കുറിച്ച് ഇപ്പോൾ മോഹൻലാൽ തന്നെ സംസാരിക്കുകയാണ് കയ്യടി നേടാനുള്ള സിനിമാ വാചകത്തിനും അപ്പുറം അതിനിപ്പോൾ പ്രാധാന്യമുണ്ടെന്നാണ് മോഹൻലാൽ പറയുന്നത് ജീവിതമാകണം ലഹരി അക്രമം ഒന്നിനും ഒരു പരിഹാരം അല്ല. ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് നമ്മുടെ കേരളത്തെ വിളിക്കാറുള്ളത് പക്ഷേ ഇപ്പോൾ കേരളത്തിൽ നിന്നും കേൾക്കുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ് അച്ഛനെയും അമ്മയും സഹോദരങ്ങളേയും കൊല്ലുന്ന മക്കൾ അധ്യാപകരെ ഭീഷണിപ്പെടുത്തുന്ന വിദ്യാർത്ഥികൾ കൂട്ടക്കൊലകൾ സുഹൃത്തുക്കൾ തമ്മിൽ നിസാര കാര്യത്തിന് ഉണ്ടാകുന്ന തർക്കങ്ങൾ വലിയ അക്രമങ്ങൾക്ക് വഴിവയ്ക്കുന്നു
View this post on Instagram
ലഹരി സോഷ്യൽ മീഡിയ അടക്കം പല ഘടകങ്ങളാണ് ആളുകളെ അതിക്രമങ്ങളിലേക്ക് നയിച്ചു കൊണ്ടിരിക്കുന്നത് എന്ന് വിദഗ്ധർ പറയുന്നു. ജീവിതമാകണം ലഹരി നർകോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ് എന്ന സിനിമ വാചകത്തിനപ്പുറം ഇതിന് വലിയ പ്രാധാന്യമുണ്ട് അക്രമം അല്ല ഒന്നിന്റെയും പരിഹാരം. ഇങ്ങനെയാണ് ഈ വിഷയത്തെക്കുറിച്ച് മോഹൻലാൽ സംസാരിക്കുന്നത് അദ്ദേഹത്തിന്റെ വാക്കുകൾ വളരെയധികം ശ്രദ്ധ നേടിയ ചെയ്തു. സത്യൻ അന്തിക്കാട് സംവിധായകനായി എത്തുന്ന ഹൃദയപൂർവ്വം എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുമാണ് ഈ വിഷയത്തെക്കുറിച്ച് മോഹൻലാൽ സംസാരിച്ചത്