ഈയൊരു രീതിയിൽ ഉള്ളി ഉപയോഗപ്പെടുത്തുമ്പോൾ ആദ്യം തന്നെ നന്നായി കഴുകി തൊലിയെല്ലാം കളഞ്ഞ് മാറ്റിവയ്ക്കണം.
ആവശ്യമായിട്ടുള്ള മറ്റു ചേരുവകൾ ഒരു പിടി അളവിൽ പുളി,ഉലുവ,ഉപ്പ്, കടുക്, എണ്ണ, കറിവേപ്പില, 10 മുതൽ 15 എണ്ണം വെളുത്തുള്ളി ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു കുക്കർ എടുത്ത് അതിലേക്ക് കുറച്ച് എണ്ണയൊഴിച്ചു കൊടുക്കുക. ശേഷം അരിഞ്ഞെടുത്ത സവാളയും കുറച്ച് ഉപ്പും ചേർത്ത് നല്ലതുപോലെ വഴറ്റുക. അതിലേക്ക് പുളി കൂടി ചേർത്ത് കുക്കർ അടച്ചുവെച്ച് വേവിക്കുക. ഈയൊരു സമയം കൊണ്ട് ഒരു പാൻ എടുത്ത് അതിൽ കടുകും ഉലുവയും ഇട്ട് ചൂടാക്കി മാറ്റിവയ്ക്കുക. അത് മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കണം.