‘ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ നിയമസഭയില്‍ നിന്നും പുറത്തേക്ക് വന്നിരിക്കുകയാണ്. സെക്രട്ടേറിയറ്റ് നടയില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തെ അഭിസംബോധന ചെയ്ത് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വീണ്ടും ‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ എന്ന പ്രയോഗത്തെ കുറിച്ച് പറഞ്ഞത്. അങ്ങനെ ‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ എന്ന പ്രയോഗം കൂടുതല്‍ ആളുകളിലേക്ക് എത്തുകയാണ്. സഭയ്ക്കുള്‌ലില്‍ നിന്നും പുറത്തേക്കു വരുന്ന മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന വാക്ക് ഇനി സോഷ്യല്‍ മീഡിയയില്‍ ട്രോളായും കോമഡി ആയുമൊക്കെ അവതരിക്കുമെന്നതില്‍ തര്‍ക്കമില്ല. രമേശ് ചെന്നിത്തല തന്നെയാണ് നിയമസഭയിലും ഈ വാക്ക് പറഞ്ഞത്.
ലഹരിക്കെതിരേയുള്ള അടിയന്ത്രി പ്രമേയം സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറായതിനെ തുടര്‍ന്നാണ് വിവാദമായ പരാമര്‍ശനം ഉണ്ടായത്. ലഹരി മൂലം കേരളത്തില്‍ അക്രമം പെരുകുന്നുവെന്നും, ആ അക്രമങ്ങള്‍ക്ക് സര്‍ക്കാരും സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയും കൂട്ടു നില്‍ക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. തുടര്‍ന്ന് അകമങ്ങളുടെ നീണ്ട നിരതന്നെ പുറത്തേക്കു വന്നു. അതിലൂടെ ടി.പി വധകേസ് പ്രതികളുടെ അനധികൃത പരോളും പറഞ്ഞു. ഇതോടെ മുഖ്യമന്ത്രിയുടെ ശരീരഭാഷ മാറി. ചെന്നിത്തലയുടെ പ്രസംഗം രാഷ്ട്രീയം തൊട്ടതോടെ മുഖ്യമന്ത്രിക്കു നേരെ തിരിഞ്ഞു. ‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ എന്ന വാക്ക് അവിടെയാണ് ചെന്നിത്ത ഉപയോഗിച്ചത്. ക്ഷുഭിതനായ മുഖ്യമന്ത്രി എണീറ്റതോടെ സഭ നിശബ്ദമായി.
പിന്നെ, ‘ചീഫ് മിനിസ്റ്റര്‍’ എന്ന വാക്കിനു നേരെ ആക്രമിക്കുകയായിരുന്നു. അടിയന്തിര പ്രമേയ വിഷയത്തിനു പുറത്തുള്ള കാര്യമാണെന്നും അതിനെല്ലാം ഉത്തരം നല്‍കാന്‍ കഴിയില്ലെന്നുമാണ് പറഞ്ഞതെങ്കിലും മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നു വിളിച്ചതിനാണ് മറുപടി പറഞ്ഞതെന്ന് സഭയ്ക്കാകെ ബോധ്യമായി. പിന്നെ, പ്രതിപക്ഷ നേതാവും ചെന്നിത്തലയും മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന പദ പ്രയോഗത്തെ നീതീകരിക്കും വിധം സംസാരിച്ചു. ഇതാണ് സഭയില്‍ നടന്നത്. എന്നാല്‍, ഇന്നുമുതല്‍ ‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ എന്ന പദം സ്ഥാനത്തും അസ്ഥാനത്തുമെല്ലാം പ്രയോഗിക്കപ്പെടുമെന്നുറപ്പായിക്കഴിഞ്ഞു. അതിനുള്ള വഴി മരുന്നാണ് രമേശ് ചെന്നിത്തലയുടെ സെക്രട്ടേറിയറ്റ് നടയിലെ പ്രസംഗത്തിലൂടെ ഇട്ടിരിക്കുന്നത്.
ചെന്നിത്തലയുടെ പ്രസംഗം കേട്ടിരുന്ന ആശമാര്‍ നിര്‍ത്താതെ ചിരിക്കുകയായിരുന്നു. ഒരു കോമഡി കഥ കേള്‍ക്കുന്ന ലാഘവത്തോടെ. ചെന്നിത്തലയുടെ പ്രസംഗത്തിലെ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ പദത്തെ കുറിച്ച് പറയുന്ന ഭാഗം ഇങ്ങനെയാണ്
‘സമരത്തോട് പുച്ഛമുള്ള കമ്യൂണിസ്റ്റുകാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. ഞാന്‍ മിസ്റ്റര്‍ മുഖ്യമന്ത്രീ എന്നു വിളിച്ചപ്പോള്‍ തന്നെ രോഷമായിരുന്നു. ഇയാളെന്താണ് വിചാരിക്കുന്നത്. ഇയാള്‍ രാജാവാണെന്നോ. ഞാന്‍ നികൃഷ്ട ജീവിയെന്നും, പരനാറിയെന്നും വിളിച്ചില്ല. എംടോ ഗോപാലകൃഷ്ണാ എന്നും വിളിച്ചില്ല. മാന്യമായ ഭാഷയില്‍ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നാണ് വിളിച്ചത്. അത് അദ്ദേഹത്തിന് സുഖിച്ചില്ല. സഭയില്‍ വലിയ ബഹളമായിരുന്നു.’
കേരളത്തിലെ ഇടതുപക്ഷ മുഖ്യമന്ത്രിമാരായിരുന്ന ഇ.കെ. നായനാരും വി.എസ് അച്യുതാനന്ദനും ഭാഷകളില്‍ നാടന്‍ ശൈലികള്‍ ചേര്‍ക്കുന്നവരാണ്. അഴരുടെ വാക്കുകള്‍ കേട്ട് ചിരിക്കുന്നവരുമുണ്ട്. ചിന്തിക്കുന്നവരുമുണ്ട്. കുറിക്കു കൊള്ളുന്ന ഭാഷയായിരുന്നു വി.എസിന്റേത്. നീട്ടിയും കുറുക്കിയുമുള്ള പ്രസംഗത്തിലൂടെ പുറത്തു വരുന്ന വാക്കുകള്‍ പല പ്രതിപക്ഷ നേതാക്കളെയും വേദനിപ്പിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. എന്നാല്‍, നായനാരുടേത് രസിപ്പിക്കുന്ന വാക്കുകളായിരുന്നു. ആര്‍ക്കും വേദനിക്കാത്ത, എന്നാല്‍, മനസ്സിലാക്കാന്‍ കഴിയുന്ന വാക്കുകള്‍. എന്നാല്‍, പിണറായി വിജയനെന്ന കാര്‍ക്കശ്യക്കാരനായ മുഖ്യമന്ത്രിയില്‍ നിന്നും സരസമായതോ, രസകരമെന്നു തോന്നുന്നതോ ആയ വാക്കുകള്‍ കുറവാണ്.
എല്ലാം ഗൗരവത്തിന്റെ മേമ്പൊടി ചേര്‍ത്ത്, നേര്‍ക്കു നേര്‍ പറയുന്നതാണ് വാക്കുകള്‍. അതുകൊണ്ടാണ് മറ്റുള്ളവര്‍ പറയുന്ന സരസമായ വാക്കുകളെയും, രസകരമായ ഭാഷയെയും പിണറായി വിജയനെന്ന മുഖ്യമന്ത്രി ഉള്‍ക്കൊള്ളാത്തതെന്ന് തോന്നിയിട്ടുണ്ട്. രാഷ്ട്രീയത്തെ ഗൗരവമായും, രാഷ്ട്ര നിര്‍മ്മാണത്തെ അതീര ശ്രദ്ധയോടെയും, രാഷ്ട്രീയ. പ്രവര്‍ത്തനത്തെ ജീവ ശ്വാസവുമായും കണ്ടിട്ടുള്ളതു കൊണ്ടാണെന്നും മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍, രമേശ് ചെന്നിത്തലയുടെ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന പദത്തില്‍ മുഖ്യമന്ത്രിയെ ചൊടിപ്പിച്ച വാക്ക് ‘മിസ്റ്റര്‍’ എന്നതു തന്നെയായിരിക്കണം. അത് ഒരു ബഹുമാനവും നല്‍കാത്ത വാക്കാണെന്ന ധാരണയിലോ, തന്നെ അക്ഷേപിക്കാനോ, അവഹേളിക്കാനോ, ദോഷ്യത്തോടെയോ ഉപയോഗിച്ച വാക്കാണെന്നുമുള്ള തോന്നല്‍ അദ്ദേഹത്തിനുണ്ടായിട്ടുണ്ട്.
എന്തായാലും വരാനിരിക്കുന്ന ഗിവസങ്ങളില്‍ കോണ്‍ഗ്രസ് സൈബര്‍ വിംഗും, ട്രോളന്‍മാരും, സ്‌റ്റേജ് കോമഡിക്കാരും, മിമ്മിക്രിക്കാരും മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എടുത്തിട്ടലക്കും എന്നതില്‍ തര്‍ക്കമില്ല.
CONTENT HIGH LIGHTS; What do you think he is, a king?: Paranari, wretched creature, was not called Gopalakrishna; Called Mr. Chief Minister; Chennithala said that he called Pinarayi Vijayan in a respectful language; Trollers and impersonators will now be dismantled