ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദു നിയമസഭയില്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച യൂണിവേഴ്സിറ്റി നിയമഭേദഗതി ബില്ലില്‍ വ്യവസ്ഥ ചെയ്തിരുന്ന പി.വി.സിമാരുടെ യോഗ്യത വെട്ടിക്കുറച്ച് പുതിയ ഔദ്യോഗിക ഭേദഗതി സബ്ജറ്റ് കമ്മിറ്റിക്ക് നല്കി. നിയമസഭയില്‍ അവതരിപ്പിച്ച ബില്ലില്‍ പി.വി.സി നിയമനം പ്രൊഫസര്‍, കോളേജ് പ്രിന്‍സിപ്പല്‍ തസ്തികയിലുള്ളവരില്‍ നിന്നാകണമെന്നാണ് വ്യവസ്ഥ ചെയ്തിരുന്നത്. എന്നാല്‍ പ്രൊഫസര്‍ക്ക് പകരം അസോസിയേറ്റ് പ്രൊഫസര്‍ മതിയെന്നാണ് മന്ത്രിയുടെ പുതിയ നിര്‍ദ്ദേശം.
യൂണിവേഴ്സിറ്റിയില്‍ സീനിയര്‍ പ്രൊഫസര്‍മാരും, പ്രൊഫസറുടെ പദവിയിലുള്ള സ്റ്റാറ്റിയുട്ടറി ഉദ്യോഗസ്ഥന്മാരും, അഫിലിയേറ്റഡ് കോളേജുകളില്‍ പ്രിന്‍സിപ്പല്‍മാരും തുടരുമ്പോഴാണ്, പത്തുവര്‍ഷത്തെ മാത്രം അധ്യാപന പരിചയമുള്ള അസോസിയേറ്റ് പ്രൊഫസര്‍ക്ക് പി.വി.സിയാകാമെന്ന പുതിയ നിയമഭേദഗതി. വി.സിയ്ക്കുള്ള നിരവധി അധികാരങ്ങള്‍ പി.വി.സിക്ക് നല്കി കൊണ്ടാണ് നിയമം ഭേദഗതി ചെയ്യുന്നത്. ബില്ല് നിയമമായി കഴിഞ്ഞാല്‍ സര്‍വ്വകലാശാലകളില്‍ പി.വി.സി ഒരു പ്രധാന അധികാര കേന്ദ്രമായി മാറും.
യു.ജി.സി പുറത്തിറക്കിയിരിക്കുന്ന 2025ലെ കരട് യു.ജി.സി റെഗുലേഷനില്‍ പി.വി.സി തസ്തികതന്നെ ഒഴിവാക്കിയിരിക്കുമ്പോഴാണ് സംസ്ഥാന സര്‍വകലാശാലകളില്‍ വി.സിയുടെ അധികാരങ്ങള്‍ പി.വി.സിക്ക് കൈമാറുന്നത്. ഇടത് അധ്യാപക സംഘടനാ നേതാക്കന്മാര്ക്ക് പി.വി.സി പദവി ലഭിക്കുന്നതിന് വേണ്ടിയാണ് നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി മന്ത്രി പി.വി.സിയുടെ യോഗ്യത വെട്ടിക്കുറച്ചതെന്നാണ് ആരോപണം.
CONTENT HIGH LIGHTS; University Act Amendment: Minister R. point; Eligibility of PVC has been reduced