മലയാളികൾക്ക് വളരെ സുപരിചിതനായ നടനാണ് ധ്യാൻ ശ്രീനിവാസൻ നിരവധി ആരാധകരെ ചെറിയ സമയം കൊണ്ട് തന്നെ മാസം സ്വന്തമാക്കിയിട്ടുണ്ട് . എന്നാൽ ഇന്റർവ്യൂവിൽ വന്നു വ്യത്യസ്തമായ ചില അഭിപ്രായങ്ങൾ പറയുന്നതിന്റെ പേരില് പലപ്പോഴും ധ്യാനും വിമർശിക്കപെടാറുണ്ട്. അത്തരത്തിൽ ശ്രീനിവാസനെ കുറിച്ച് അനുചന്ദ്ര എന്ന വ്യക്തി തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധിക്കുന്നത്. അഭിമുഖങ്ങളിൽ താരം പറയുന്ന ചില കാര്യങ്ങളെക്കുറിച്ചാണ് അനു പറയുന്നത്. വാക്കുകളിങ്ങനെ…
ഇയാൾ എന്തൊക്കെ മണ്ടത്തരങ്ങളാണ് ആധികാരികമായി വിളമ്പുന്നത്. ഇന്നലെ, കണ്ണിൽക്കണ്ട ഓൺലൈൻ മാധ്യമങ്ങളോട് സംസാരിക്കുന്ന വിധം കണ്ടിട്ട് ചിരി വന്നു. ഈ ക്യൂട്ട്നെസ്സ് വാരി വിതറി പൊട്ടത്തരം വിളമ്പുന്നത് കേൾക്കാൻ എല്ലായ്പോഴും വലിയ സുഖമൊന്നുമില്ല ധ്യാൻ എന്നാണെനിക്ക് പറയാൻ തോന്നിയത്.
വിഷയം ; സാമൂഹിക പ്രതിബദ്ധത
ധ്യാൻ പറയുന്നത് നോക്കൂ.
‘എന്റെ ജോലി അഭിനയമാണ്.
എനിക്ക് മുൻപേയുള്ള പല ആക്റ്റേഴ്സും ഇത്പോലെ പരസ്യം ചെയ്യുന്നുണ്ട്. ഇതുപോലെയുള്ള പ്രൊഡകറ്റുകൾ വരുമ്പോൾ അഭിനയിക്കുക എന്നതാണ് എന്റെ ജോലി‘.
’മീഡിയ തെറ്റായ തമ്പ്നെയിൽ ഇട്ട് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നു. ഞാൻ നിങ്ങളുടെ സാമൂഹികപ്രതിബദ്ധതയേ ചോദ്യം ചെയ്യാറില്ലല്ലോ‘
’ഇത്തരം ആപ്പ്കളൊക്കെ നിയമവിരുദ്ധമാണെങ്കിൽ ഞാനീ പരസ്യം ചെയ്യുന്നതിനെ തെറ്റ് എന്നൊക്കെ പറയാം‘
’100% ലിറ്ററസിയുള്ള കേരളം പോലൊരു സംസ്ഥാനത്ത് നിന്നൊരാൾ ഈ ഗെയിം കളിക്കുന്നെങ്കിൽ അവന്റെ ബോധം ഒക്കെ അനുസരിച്ചവൻ ഡിസ്ക്ളൈമറൊക്കെ വായിച്ചിട്ടാവും കളിക്കുന്നുണ്ടാവുക‘
’ഈ വിഷയത്തെ സോഷ്യൽ കമ്മിറ്റ്മെന്റ് എന്ന് പറയാൻ പാടില്ല. സോഷ്യൽ കമ്മിറ്റ്മെന്റ് വലിയൊരു വാക്കാണ് ‘
ഇനി എന്റെ അഭിപ്രായങ്ങൾ പറയാം
സാമൂഹിക ഉത്തരവാദിത്തം എന്നത് ഒരു വ്യക്തിഗത ഉത്തരവാദിത്തമാണ്. മറ്റൊരാളുടെ സ്ഥാനത്ത് സ്വയം പ്രതിഷ്ഠിക്കാനും, അവരുടെ കാഴ്ചപ്പാടിൽ നിന്ന് കാര്യങ്ങൾ കാണാനും, അവർ എങ്ങനെ തോന്നുന്നുവെന്ന് മനസ്സിലാക്കാനും കഴിയുന്നത് വരേയ്ക്കും ഇതിൽ ഉൾപ്പെടുന്നു. അതിനാൽ തന്നെ മറ്റു അഭിനേതാക്കൾ ഓൺലൈൻ ഗെയിംമിങ് – വാതുവെപ്പ് ആപ്പുകളെ പ്രൊമോട്ട് ചെയ്യുന്ന വിധത്തിലുള്ള പരസ്യങ്ങളിൽ അഭിനയിച്ചാലും അതിൽ നിന്നൊരു മാറ്റം കൊണ്ട് വരാൻ ധ്യാൻ വിചാരിച്ചാലും നടക്കും. അതായത് ധ്യാനിന്റ ഒരൊറ്റ ‘നോ’ മതി നേർത്തൊരു മാറ്റം സംഭവിക്കാനും. അല്ലെങ്കിലും മറ്റുള്ളവർ നടക്കുന്ന വഴികളിൽ നിന്ന് മാറി നടക്കുന്ന ന്യൂനപക്ഷങ്ങളാണ് ചരിത്രം കുറിച്ചിട്ടുള്ളത്. പിന്നെ, ഓൺലൈൻ മീഡിയ തമ്പ്നെയിലുമായി ധ്യാൻ ധ്യാനിന്റെ സാമൂഹികപ്രതിബദ്ധതയേ സ്വയം അളക്കരുത്. ധ്യാൻ ഒരു നല്ല നടനല്ല, സംവിധായകനുമല്ല. മറിച്ച്, ഒരു നല്ല ഇൻഫ്ലുവെൻസർ ആണ്. ധ്യാൻ പറയുന്നത് കേൾക്കാൻ മാത്രമായി യൂട്യൂബിൽ കയറുന്ന കുറെയധികം മനുഷ്യരുണ്ട്. ആ മനുഷ്യർക്കിടയിൽ ധ്യാനിന് സ്വാധീനം ചെലുത്താൻ എളുപ്പമാണ്. അതുകൊണ്ട് തന്നെ ധ്യാനിന്റെ മൂല്യബോധങ്ങൾ അവിടെ വിലപ്പെട്ടതുമാണ്. അതിനിടയിൽ തമ്പ്നെയിൽ ഇട്ട് ജനങ്ങളെ മിസ് ലീഡ് ചെയ്യുന്ന പാപ്പരാസികളുമായി സ്വയം അളക്കുന്ന രീതി ശരിയല്ല. പിന്നെ ലിറ്ററസിയുള്ള നാട്ടിലാണല്ലോ ഡിസ്ക്ലൈമർ കണ്ട ജനങ്ങളൊക്കെ പുകവലിയും മദ്യപാനവും തുടരുന്നത്. സോ അതിലും പ്രസക്തിയില്ല. എല്ലാത്തിലുമുപരി നിയമവിരുദ്ധമല്ലാത്ത ചിലതരം സാമൂഹികവിപത്തുകളെ ‘നിയമവിരുദ്ധമല്ല’ എന്ന പേരിൽ പ്രോത്സാഹിപ്പിക്കുന്നതും ശരിയല്ല !.