ഇഡ്ഡലി ഇഷ്ടപ്പെടാത്തവരായി ആരും തന്നെയുണ്ടാവില്ല. പ്രഭാത ഭക്ഷണങ്ങളിലെ പ്രിയപ്പെട്ട വിഭവമാണ് ഇഡ്ഡലി. എന്നാൽ അല്പം വെറൈറ്റി ആയൊരു മിക്സഡ് വെജിറ്റബിൾ റവ ഇഡ്ഡലി തയ്യാറാക്കിയാലോ.
ചേരുവകൾ
- റവ -2 കപ്പ്
- ക്യാരറ്റ് -1/2 കപ്പ്
- ബീൻസ് -1/2 കപ്പ്
- സവാള -1/2 കപ്പ്
- പച്ചമുളക് -2 എണ്ണം
- മല്ലിയില – 2 സ്പൂൺ
- ഉപ്പ് -1 സ്പൂൺ
- തൈര് -1 കപ്പ്
- വെള്ളം -1 ഗ്ലാസ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേയ്ക്ക് ആവശ്യത്തിന് റവ ഇട്ടു കൊടുത്തതിനുശേഷം അതിലേയ്ക്ക് പച്ചക്കറികള്‍ എല്ലാം കൂടി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ശേഷം അതിലേയ്ക്ക് പച്ചമുളക്, മല്ലിയില എന്നിവ അരിഞ്ഞ് ചേര്‍ത്തതിന് ശേഷം തൈരും കുറച്ചു വെള്ളവും ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു വയ്ക്കുക. നാല് മണിക്കൂർ ഇതൊന്ന് അടച്ചു വച്ചതിനുശേഷം ഇതിനെ നന്നായിട്ടൊന്ന് ഇളക്കി യോജിപ്പിച്ചു സാധാരണ ഇഡ്ഡലി ഉണ്ടാക്കുന്നതുപോലെ തട്ടിലേയ്ക്ക് മാവൊഴിച്ച് കൊടുത്തതിന് ശേഷം ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്.
STORY HIGHLIGHT: vegetable rava idli