മഞ്ഞുകാലത്ത് ഷുഗർ നിയന്ത്രിക്കുന്നത് വെല്ലുവിളിയാണ്. ഷുഗർ നിയന്ത്രക്കുന്നതിനായി ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.
എന്തൊക്കെ കഴിക്കാം
ഇലക്കറികൾ, പച്ചക്കറികൾ, ആപ്പിൾ, പിയർ തുടങ്ങിയ, കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത് നല്ലതാണ്. ഓട്സ്, ബ്രൗൺ റൈസ് തുടങ്ങിയ പൂർണ്ണ ധാന്യങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
മത്സ്യം, ചിക്കൻ, പയർവർഗ്ഗങ്ങൾ തുടങ്ങിയ ലീൻ പ്രോട്ടീനുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കും. ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്തും. മഞ്ഞുകാലത്ത് ദിവസേന വ്യായാമം ചെയ്യുന്നത് ബ്ലഡ് സർക്കുലേഷൻ മെച്ചപ്പെടുത്തും.
ഈ ഭക്ഷണക്രമം പിന്തുടർന്ന് ആരോഗ്യകരമായ ജീവിതശൈലി പാലിക്കുന്നതിലൂടെ, നിങ്ങൾക്ക് മഞ്ഞുകാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയും.