കുട്ടനാട്ടിൽ നെല്ല് കയറ്റി വന്ന വള്ളത്തിൽ നിന്ന് ആറ്റിലേക്ക് വീണ കർഷകത്തൊഴിലാളി മരിച്ചു. കൈനകരി കൈപ്പാൽ വീട്ടിൽ സ്വദേശി ടിജോ തോമ സ് ആണ് മരിച്ചത്. കഞ്ഞിപ്പാടം വൈശ്യംഭാഗം പാലത്തിനു സമീപമാണ് സംഭവമുണ്ടായത്. വള്ളത്തിൽ നിന്ന് ആറ്റിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു ടിജോ.
തകഴിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
STORY HIGHLIGHT: farmer collapsed into river and died