കെട്ടിടത്തിന്റെ ഏഴാം നിലയിൽനിന്നു വീണ് രണ്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. നല്ലളം കീഴ് വനപാടം എം.പി.ഹൗസിൽ മുഹമ്മദ് ഹാജിഷ്-ആയിശ ദമ്പതികളുടെ മകൻ ഇവാൻ ഹൈബൽ ആണ് മരിച്ചത്. ഇരിങ്ങല്ലൂർ ലാൻഡ് മാർക്ക് ‘അബാക്കസ്’ ബിൽഡിങ്ങിൽ ആണ് അപകടം സംഭവിച്ചത്. കളിക്കുന്നതിനിടെ ബാൽക്കണിയിൽ കയറിയ കുട്ടി ഏഴാം നിലയിൽനിന്നു താഴേക്ക് പതിക്കുകയായിരുന്നു.
ശബ്ദം കേട്ട് ഓടി എത്തിയ സെക്യൂരിറ്റി ജീവനക്കാരും മറ്റുള്ളവരും ചേർന്ന് കുട്ടിയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
STORY HIGHLIGHT: kozhikode child dies