സ്ത്രീകളുടെ ജീവിതത്തിൽ ഒരു പ്രധാന ഘട്ടമാണ് മെനോപോസ് അഥവാ ആർത്തവവിരാമം. ഈ ഘട്ടത്തിൽ അണ്ഡാശയങ്ങളിൽ നിന്നുള്ള ഹോർമോൺ ഉത്പാദനം കുറയുകയും അതോടൊപ്പം ആർത്തവം നിലയ്ക്കുകയും ചെയ്യുന്നു. സാധാരണയായി 45-55 വയസ്സിനിടയിലാണ് ഇത് സംഭവിക്കുന്നത്. ഒട്ടുമിക്ക ആളുകളും വിശ്വസിക്കുന്നത് ആർത്തവ വിരാമത്തിനു ശേഷമാണ് സ്ത്രീകളിൽ പലതരത്തിലുള്ള രോഗങ്ങളും വർദ്ധിക്കുന്നത് എന്നാണ് എന്നാൽ ശരിക്കും അങ്ങനെയാണോ എന്ന് നമ്മൾ മനസ്സിലാക്കണം. ആർത്തവവിരാമത്തിനു മുൻപിൽ ചില ലക്ഷണങ്ങൾ നമ്മുടെ ശരീരം കാണിക്കുകയും ചെയ്യും. അത്തരം ലക്ഷണങ്ങളും നമ്മൾ മനസ്സിലാക്കി വയ്ക്കണം അത് എന്തൊക്കെയാണെന്ന് നോക്കാം
ലക്ഷണങ്ങൾ
മെനോപോസിനോടനുബന്ധിച്ച് പല ശാരീരികവും മാനസികവുമായ മാറ്റങ്ങൾ സംഭവിക്കാം. ചൂട് അനുഭവപ്പെടൽ, വിയർക്കൽ, ഉറക്കമില്ലായ്മ, ക്ഷീണം, മൂഡ് സ്വിങ്ങ്സ്, എല്ലുകളുടെ ബലക്ഷയം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
പരിഹാരം
മെനോപോസിന്റെ ലക്ഷണങ്ങൾ ഓരോ വ്യക്തികളിലും വ്യത്യസ്തമായിരിക്കും. മെനോപോസിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും പല മാർഗങ്ങളുണ്ട്. ശരിയായ ഭക്ഷണക്രമം, വ്യായാമം, മതിയായ ഉറക്കം, സമ്മർദ്ദം കുറയ്ക്കൽ, എന്നിവ ഇതിൽ ഉൾപ്പെടുന്നു. മെനോപോസിനെ ഒരു പ്രശ്നമായി കാണുന്നതിനുപകരം ജീവിതത്തിലെ ഒരു പുതിയ അധ്യായമായി സ്വീകരിക്കുന്നതാണ് ഏറ്റവും നല്ലത്.