Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

കേരളത്തിന്റെ രാഷ്ട്രീയ ബുധന്‍: പലതിന്റെയും തുടക്കവും ഒടുക്കവും കുറിച്ച ദിവസം; ഡെല്‍ഹിയിലെ അസാധാരണ കൂടിക്കാഴ്ചയും, ജി. സുധാകരനും സി. ദിവാസകരനും KPCCയുടെ ക്ഷണിതാവായതും, പിണറായി വിജയന്റെ അനുംഗ്രഹത്തിന് ടി.എന്‍ പ്രതാപന്‍ കേണതും ഇന്നലെ. കേരള രാഷ്ട്രീയം മാറിമറിയുമോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 13, 2025, 04:47 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കേരള രാഷ്ട്രീയത്തിന്റെ ഭാവിയും ഭൂതവും വര്‍ത്തമാനവുമൊക്കെ പ്രതിഫലിച്ച ഒരു ദിവസമായിരുന്നു കടന്നു പോയത്. ഇന്നലെ രാവിലെ മുതല്‍ കേരള രാഷ്ട്രീയ മണ്ഡലത്തില്‍ അസാധാരണമായ കാഴ്ചകളും കൂടിച്ചേരലുകളും അത്യപൂര്‍വ്വ സംഭവങ്ങളുമാണ് നടന്നതെന്ന് പറയാതെ വയ്യ. ഓരോ സംഭവവും സൂക്ഷ്മമായി വിലയിരുത്തുന്ന രാഷ്ട്രീയ നിരീക്ഷകര്‍ക്ക് കാണാന്‍ സാധിക്കുന്നതാണ് നാളത്തെ കേരള രാഷ്ട്രീയത്തിലെ കസേരകളിയും, തലമാറ്റവും. അതില്‍ പ്രധാനപ്പെട്ട മൂന്നു സംഭവങ്ങളാണ് അതി പ്രധാനം. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും പ്രത്യേക പ്രതിനിധിയായ കെ.വി തോമസും ഒരുമിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെ കേരലാ ഹൗസില്‍വെച്ച് കണ്ടത്.

സി.പി.എം മുന്‍ സംസ്ഥാന നേതാവും മന്ത്രിയുമായിരുന്ന ജി. സുധാകരനും, സി.പി.ഐ കേന്ദ്രകമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായിരുന്ന സി. ദിവാകരനും കെ.പി.സി.സി സംഘടിപ്പിച്ച ഗാന്ധി-ഗുരു സംഗമത്തിന്റെ നൂറാം വാര്‍ഷിക യോഗത്തില്‍ ക്ഷണിതാവായി എത്തി. ആഴക്കടല്‍ മണല്‍ ഖനനം പാടില്ലെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ പാര്‍ലമെന്റ് മാര്‍ച്ചിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനം തടഞ്ഞു നിര്‍ത്തി മുന്‍ കോണ്‍ഗ്രസ് എം.പി. ടി.എന്‍ പ്രതാപന്‍ സമരത്തിന് തങ്ങളുടെ അനുംഗ്രഹം വേണമെന്ന് പറഞ്ഞതും, നമ്മളെല്ലാവരും ഒന്നിച്ചാണ് സമരത്തിലെന്ന് പറഞ്ഞതുമാണ് കേരള രാഷ്ട്രീയത്തിലുണ്ടാകാന്‍ പോകുന്ന മാറ്റങ്ങള്‍ വരച്ചു കാണിച്ചിരിക്കുന്ന സംഭവങ്ങള്‍.

ഈ മൂന്നു സംഭവങ്ങളും രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. എന്നാല്‍, ഇതില്‍ രണ്ടു സംഭവങ്ങള്‍ നേരിച്ച് രാഷ്ട്രീയബന്ധമുള്ളതും, ഒന്ന്, പാര്‍ലമെന്ററി രാഷ്ട്രീയത്തിലൂടെ ഇടപെടുന്നതുമാണ്. അതില്‍ രാഷ്ട്രീയമായി നേരിട്ടു ബന്ധപ്പെടുന്ന സംഭവം ജി. സുധാകരന്റെയും സി. ദിവാകരന്റെയും കെ.പി.സി.സി സംഘടിപ്പിച്ച യോഗത്തിലെ സാന്നിധ്യം തന്നെയാണ്. അതില്‍ ജി. സുധാകരനും സി. ദിവാകരനും പ്രത്യേക ക്ഷണിതാക്കളായിരുന്നു. അഴരുടെ പ്രസംഗം കേള്‍ക്കാനും അഴരുടെ നിലപാടുകള്‍ വ്യംഗ്യാര്‍ത്ഥത്തില്‍ പുറത്തേക്കു വരുമെന്നുള്ള പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസ്സുകാര്‍ വന്നതും. ഇടതുപക്ഷം നടത്തുന്ന ഒരു പാര്‍ട്ടി പരിപാടിയില്‍ കോണ്‍ഗ്രസ്സുകാരെ വിളിക്കുമോ എന്ന ചോദ്യം ചോദിച്ചു കൊണ്ടു തന്നെ വിഷയത്തെ പരിശോധിക്കേണ്ടതുണ്ട്. ഗാന്ധി-ഗുരു കൂടിക്കാഴ്ചയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള സംഗമമായിരുന്നു ഇന്നലെ നടന്നത്.

അത് ചരിത്രത്തിലേക്ക് നീക്കിവെയ്ക്കാനുള്ള ബുധനാഴ്ചയാണെന്ന് അടയാളപ്പെടുത്തുന്ന തരത്തിലാണ് കാലങ്ങളിലെ രാഷ്ട്രീയ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ജി. സുധാകരനെ പാര്‍ട്ടി കമ്മിറ്റികളില്‍ നിന്ന് ഒഴിവാക്കുകയും, എന്നാല്‍, മറ്റുള്ളവര്‍ക്ക് പരിഗണ നല്‍കുകയും ചെയ്ത പ്രവൃത്തിയയെ നേരിട്ടല്ലാതെ സുധാകരന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമിച്ചിരുന്നു. വാക്കുകള്‍ കൊണ്ടുള്ള ആക്രമണം ശ്രദ്ധയോടും, പാര്‍ട്ടി ലൈനിലൂടെയുമായതു കൊണ്ട്, മറ്റു നേതാക്കള്‍ പ്രതികരിക്കാതെ ഇരിക്കുകയാണ്. എന്നാല്‍, സുധാകരന്റെ പരസ്യമായ വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്ക് രസിക്കുന്നില്ലെന്നത് വസ്തുതയാണ്. എപ്പോള്‍ വേണമെങ്കിലും അങ്ങോട്ടുമിങ്ങോട്ടും തള്ളിക്കളയാവുന്ന ഒരു ഘട്ടത്തില്‍ പാര്‍ട്ടിയും സുധാകരനും എത്തിയിട്ടുണ്ടെന്നതാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. സമാന അവസ്ഥയാണ് സി. ദിവാകരന്റെയും സി.പി.ഐയില്‍ ദിവാകരനെ ഒതുക്കിയിരിക്കുകയാണ്.

ഒറ്റപ്പെട്ട ശബ്ദമായി തെറ്റിനെ നിശിതമായി എതിര്‍ക്കുന്ന ദിവാകരന്റെ നിലപാടുകളോട് പാര്‍ട്ടിക്ക് പൂര്‍ണ്ണ വിയോജിപ്പുമാണ്. അതുകൊണ്ടു കൂടിയാണ് ദിവാകരന്‍ എന്ന നേതാവ് പാര്‍ട്ടിയില്‍ ഉണ്ടോ എന്നു പോലും സംശയം ജനിപ്പിക്കുമാറ് ഒതുക്കിയത്. കെ.പി.സി.ിസിയുടെ യോഗത്തില്‍ പങ്കെടുക്കുന്നു എന്നതു കൊണ്ടാണ് ദിവാകരനെ മാധ്യമങ്ങള്‍ പോലും ആഘോഷിച്ചത്. പാര്‍ട്ടിക്കെതിരേ പ്രത്യക്ഷമായി നിലപാട് എടുത്തില്ലെങ്കിലും, പരോക്ഷമായി പാര്‍ട്ടിയുടെ നയങ്ങള്‍ ദോഷം ചെയ്യുമെന്നു തന്നെയാണ് ജി. സുധാകരന്റെ നിലപാടും, കാഴ്ചപ്പാടും. അത് സാധൂകരിക്കുന്നതു തന്നെയാണ് അദ്ദേഹത്തിന്റെ പ്രതികരണങ്ങളും. വരും ദിവസങ്ങളിലെ രാഷ്ട്രീയ മാറ്റങ്ങള്‍ ഏതളവില്‍ പോകുമെന്ന് കാട്ടിത്തന്ന ദിവസമായിരുന്നു ഇന്നലത്തേത്.

തൃശൂര്‍ പാര്‍ലമെന്റ് സീറ്റ് തന്റെ അവകാശമാണെന്ന് പറയാതെ പറഞ്ഞിരുന്ന നേതാവായിരുന്നു ടി.എന്‍. പ്രതാപന്‍. മത്സ്യത്തൊഴിലാളി മേഖലയില്‍ നിന്നും ഉയര്‍ന്നുവന്ന പ്രതാപനെ വെട്ടിയാണ്, വടകരയില്‍ നിന്നും കെ. മുരളീധരനെ കോണ്‍ഗ്രസ് തൃശൂര് എത്തിച്ചത്. ഇതോടെ പ്രതാപനു വേണ്ടിയുള്ള ചുവരെഴുത്തുകളെല്ലാം മാഞ്ഞു. പക്ഷെ, പാര്‍ട്ടിയും നേതാക്കലും കളിച്ച നാറിയ കള പ്രതാപനില്‍ ഉണ്ടാക്കിയ വിഷമവും വേദനയും പലകുറി ഉര്‍ന്നു വരിക തന്നെ ചെയ്തു. അതില്‍ പ്രധാനപ്പെട്ടതാണ്, കെ. മുരളീധരന്റെ വന്‍ വീഴ്ചയും. രാഷ്ട്രീയക്കാരനല്ലാത്ത, കേരളത്തിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലും ജയിക്കാന്‍ സാധ്യതയില്ലാത്ത ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയിക്കുകയും ചെയ്തു. ഇത് പ്രതാപന്‍ മനസ്സില്‍ ആഘോഷിച്ചപ്പോള്‍, ലീഡറുടെ മകള്‍ ബി.ജെ.പിയിലേക്കു പോവുകയും, മുരളീധരന്‍ പരസ്യമായി കോണ്‍ഗ്രസ് നേതൃത്വത്തിെ കുറ്റപ്പെടുത്തുകയും ചെയ്തു.

ഇങ്ങനെ കലങ്ങിമറിഞ്ഞ കോണ്‍ഗ്രസ് രാഷ്ട്രീയം വിട്ട് മറ്റെവിടെയെങ്കിലും ചേക്കേറാമെന്ന് വിചാരിക്കുന്ന പ്രതാപനു മുമ്പില്‍ ഒരേയൊരു വഴിേേയാ ഉള്ളൂവെന്നത് വസ്തുതയാണ്. അത് സി.പി.എം മാത്രമാണ്. കാരണം, തൃശൂര്‍ ലോക്‌സഭാ മണ്ഡലം സി.പി.ഐയുടേതാണ്. അവിടേക്കു മാറിയാല്‍ പിന്നെ തൃശൂര്‍ കൈയ്യില്‍ നിന്നു പോകുമെന്നതാണ് പ്രശ്‌നം. എന്നാല്‍. സി.പി.എമ്മാകുമ്പോള്‍ തൃശൂരിനു വേണ്ടി വാദിക്കാനുള്ള സ്‌കോപ്പെങ്കിലുമുണ്ട്. തൃശൂരില്‍ നിന്നു വിജയിച്ച ആളായതു കൊണ്ടുതന്നെ അങ്ങനെയൊരു സീറ്റ് വെച്ചുമാറല്‍ സാധ്യതയുണ്ട്. ഇതാണ് പ്രതാപന്റെ ഉന്നം. ഈ ആശയം സി.പി.എം എന്നംഗീകരിക്കുമോ, അന്ന് ടി.എന്‍. പ്രതാപന്‍ കോണ്‍ഗ്രസില്‍ നിന്നും ചാടുമെന്നുറപ്പാണ്. ഇതിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ആഴക്കടല്‍ മണല്‍ഖനനത്തിനെതിരേ സംയുക്ത പ്രക്ഷോഭം നടക്കുന്നിടത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ

ReadAlso:

ഇന്ത്യ-പാക്ക് യുദ്ധം: വ്യാജവാര്‍ത്തകള്‍ക്കും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്ക് പിടിവീഴും; രാജ്യത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പെയിന്‍ ചെയ്യുന്നവരെ സൂക്ഷിക്കുക; വ്യാജവാര്‍ത്തകളെയും സൃഷ്ടാക്കളെയും നിരീക്ഷിച്ച് കേന്ദ്രം

പാക്കിസ്ഥാനില്‍ മോങ്ങല്‍ തുടങ്ങി: ഇന്ത്യയുടെ സാമ്പിള്‍ വെടിക്കെട്ടില്‍ ഞെട്ടി ഇസ്ലാമാബാദും ലാഹോറും കറാച്ചിയും; അള്ളാഹു രക്ഷിക്കട്ടെ എന്ന് പാക് പാര്‍ലമെന്റില്‍ എം.പിയുടെ വിലാപം; ഓപ്പറേഷന്‍ സിന്ദൂര്‍ നീളുന്നു

ട-400 വ്യോമ പ്രതിരോധം ഇന്ത്യയുടെ അയണ്‍ഡോം ?: പാക്ക് മിസൈലുകളെ തകര്‍ത്തെറിഞ്ഞ സുദര്‍ശന്‍ചക്രത്തെ കുറിച്ച് അറിയാമോ ?; വാഹോറിലേക്ക് വീണ്ടും ആക്രമണം; പ്രകോപിപ്പിച്ചാല്‍ ഇനിയും അടിക്കുമെന്ന് സൈന്യം

SHOOT @ SIGHT അതിര്‍ത്തിയില്‍ ബി.എസ്.എഫിന് നിര്‍ദേശം ?: അതിര്‍ത്തികളില്‍ പാക്കിസ്ഥാന്റെ പ്രകോപനത്തിന് തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം; രാജ്യം കനത്ത ജാഗ്രതയില്‍; വരും മണിക്കൂറുകള്‍ നിര്‍ണ്ണായകം ?

വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കാന്‍ നോക്കുന്നോ ?: ഭീകരവാദവുമായി വന്നാല്‍ പാക്കിസ്ഥാനെ ചുട്ടുകളയും; ഇന്ത്യയുടെ ആവനാഴിയിലെ ആയുധങ്ങളുടെ പ്രഹരശേഷി അറിയണോ ?; പട നയിക്കുന്നവര്‍ ഇവരെല്ലാം ?

വാഹനം കണ്ടപ്പോള്‍ സെക്യൂരിട്ടിയൊന്നും വകവെയ്ക്കാതെ ടി.എ്#. പ്രതാപരന്‍ എടുത്തു ചാടി തടഞ്ഞത്. നവകേരളാ യാത്രയില്‍ യൂത്തു കോണ്‍ഗ്രസുകാര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ എടുത്തു ചാടിയപ്പോള്‍ ഉണ്ടായ സംഭവങ്ങള്‍ ഇന്നും കോണ്‍ഗ്രസ്സുകാര്‍ ഭരണപക്ഷത്തിനു നേരേ ആക്ഷേപമായി ഉന്നയിക്കുന്നുണ്ട്. അതേ കോണ്‍ഗ്രസ്സില്‍പ്പെട്ട നേതാവായ ടി.എന്‍. പ്രതാപന്‍ പിണറായിവിജയന്റെ വാഹനം തടഞ്ഞപ്പോള്‍ യാതൊരു കുഴപ്പവുമില്ല. സമരത്തെ കുറിച്ചും, നമ്മളെല്ലാവരും ഒന്നാണെന്നു പറഞ്ഞപ്പോഴും മുഖ്യമന്തച്രിയുടെ കൈ പിടിച്ച് കുലുക്കിയപ്പോഴും ചിരിയും മറുപടിയും മാത്രമാണ് പകരം നല്‍കിയത്. അതു മാത്രമല്ല, സി.പി.എം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദന്‍ മാസ്റ്ററെയും പ്രതാപന്‍ വിളിച്ച് അനുംഗ്രഹിക്കണണെന്ന് അപേക്ഷിച്ചു. ഇരുവരും പ്രതാപനെയും സമരത്തെയും അനുംഗ്രഹിക്കുകയും ചെയ്താണ് പോയത്. ഇത് വരാനിരിക്കുന്ന രാഷ്ട്രീയത്തിന്റെ മാറ്റം കാണിക്കുന്ന മറ്റൊരു സംഭവവാണ്.

അസാധാരണത്വത്തിന്റെ എല്ലാ സീമയും ലംഘിച്ച് വളരെ സാധാരണമായി നടക്കുന്ന സ്ഥിരം സംഭവമാക്കി മാറ്റാനുള്ള ഒരു പ്രക്രിയയായിരുന്നു ഡെല്‍ഹി കേരളാ ഹൗസില്‍ ഇന്നലെ നടന്ന കൂടിക്കാഴ്ച. മുഖ്യമന്ത്രി കേരളാഗവര്‍ണര്‍ പ്രത്യേക പ്രതിനിധി കേന്ദ്ര ധനമന്ത്രി എന്നിവരാണ് കൂടിക്കാഴ്ചയുടെ പ്രധാന ആള്‍ക്കാര്‍. നാലുപേര്‍ക്കും വ്യക്തിപരമായ ആവശ്യങ്ങള്‍ ഒന്നുമില്ല എന്നിരിക്കെ, വെറുമൊരു സന്ദര്‍ശനമായി കതാണാനാകില്ല. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം കാണാന്‍ ഒരുമിച്ചടു നില്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗവര്‍ണര്‍ ആര്‍ലേക്കര്‍ കഴിഞ്ഞ ദിവസം കേരളാ എംപിമാരെ കേരളാ ഹൗസില്‍ കണ്ടിരുന്നു. ഇതിനു ശേഷമാണ് മുഖ്യമന്ത്രിയും കേന്ദ്ര ധനമന്ത്രിയും ഗവര്‍ണറും പ്രത്യേക പ്രതിനിധിയും കൂടിക്കാഴ്ച നടത്തിയതും.

എന്തു തന്നെയായാലും, ജനപ്രതിനിധികളെന്ന നിലയില്‍ മുഖ്യമന്ത്രിക്കും കേന്ദ്ര ധനമന്ത്രിക്കും ഔദ്യോഗികമായി കാണാനുള്ള അവസരം ഭരണഘടനാ പ്രകാരം തന്നെയുണ്ട്. എന്നാല്‍, ഗവര്‍ണര്‍ കേരളത്തിന്റെ ആവശ്യവും പറഞ്ഞ് ഡെല്‍ഹിക്കു പോവുകയും, മുഖ്യമന്ത്രിയുമായി ചേര്‍ന്ന് കേന്ദ്ര ധനമന്ത്രിയെ കാണുകയും ചെയ്യുമ്പോള്‍ അതില്‍, ഒരു രാഷ്ട്രീയം അന്തര്‍ലീനമായിട്ടുണ്ട്. ഈ രാഷ്ട്രീയമാണ് വാരാനിരിക്കുന്ന കേരള രാഷ്ട്രീയത്തിലെ വലിയ വഴിത്തിരിവിനു കാരണായേക്കാവുന്നത് എന്നാണ് രാ,്ട്രീയ വിലയിരുത്തല്‍.

CONTENT HIGH LIGHTS: Kerala’s Political Wednesday: A day that marked the beginning and end of many things; The unusual meeting in Delhi, G. Sudhakaran and C. Divasakaran being invited by KPCC, and T.N. Prathapan receiving Pinarayi Vijayan’s blessings yesterday. Will Kerala politics change?

Tags: പിണറായി വിജയന്റെ അനുംഗ്രഹത്തിന് ടി.എന്‍ പ്രതാപന്‍ കേണതും ഇന്നലെകേരള രാഷ്ട്രീയം മാറിമറിയുമോ ?kerala politicsANWESHANAM NEWSGOVERNOUR RAJENDRA VISWANATH AARLEKKARMEET FINANCE MINISTER NIRMALA SEETHARAMANKERALA HOUSE MEETTING ISSUECHIEF MINISTER GOVERNOUR CENTRAL MINISTER SPECIAL OFFICERകേരളത്തിന്റെ രാഷ്ട്രീയ ബുധന്‍: പലതിന്റെയും തുടക്കവും ഒടുക്കവും കുറിച്ച ദിവസംഡെല്‍ഹിയിലെ അസാധാരണ കൂടിക്കാഴ്ചയുംജി. സുധാകരനും സി. ദിവാസകരനും KPCCയുടെ ക്ഷണിതാവായതും

Latest News

മലപ്പുറത്തെ നിപ സ്ഥിരീകരണം; മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി മാറ്റിവെച്ചു

റിപ്പോർട്ട് ചെയ്തു ഭീതി വിതയ്ക്കരുത്; സ്ഥിരീകരണം ഇല്ലാതെ വാർത്തകൾ മാർക്കറ്റ് ചെയ്യുന്നത് കടുത്ത ദ്രോഹം; രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചെന്ന വ്യാജ വാർത്തയിൽ റിപ്പോർട്ടർ ചാനലിനെതിരെ എ.എ. റഹീം എംപി | A A Rahim MP Facebook post

ചണ്ഡീഗഡിൽ സുരക്ഷ കർശനമാക്കി, എയർ സൈറണ്‍ മുഴങ്ങി; ആളുകളോട് വീടിനുള്ളിൽ തന്നെ തുടരാൻ നിർദേശം

നേരിട്ടുള്ള ഇടപെടലിന് സംസ്ഥാന സർക്കാർ, കേരളത്തിലും കൺട്രോൾ റൂം തുറന്നു; ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് ഏകോപന ചുമതല

ഐപിഎല്‍ ക്രിക്കറ്റ് ടൂർണമെൻ്റ് നിര്‍ത്തിവെക്കുന്നു; റിപ്പോർ‌ട്ട് | IPL tournament

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.