ഇരുമ്പ് ശരീരത്തിന് അത്യന്താപേക്ഷിതമായ ഒരു ധാതുവാണ്. ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ ഘടകമാണ്, ഓക്സിജനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നത് ഹീമോഗ്ലോബിനാണ്. ഇരുമ്പ് കുറവ് വിളർച്ചക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. ശിശുക്കൾക്കും കുട്ടികൾക്കും മുതിർന്നവരേക്കാൾ കൂടുതൽ ഇരുമ്പ് ആവശ്യമാണ്, കാരണം അവരുടെ ശരീരം വളരെ വേഗത്തിൽ വളരുന്നു.
ഏതൊക്കെ ഭക്ഷണം കഴിക്കാം
ചുവന്ന മാംസം, കോഴിയിറച്ചി, മട്ടൻ, ഗോതമ്പ്, ചോളം, ഇലക്കറികൾ, ബീറ്റ്റൂട്ട്, ഉണക്കമുന്തിരി, ഉഴുന്ന്, ചെറുപയർ എന്നിവയെല്ലാം ഇരുമ്പിന്റെ നല്ല സ്രോതസ്സുകളാണ്. കൂടാതെ ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിക്കാൻ വിറ്റാമിൻ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് നല്ലതാണ്.
നമ്മുടെ ശരീരത്തിലേക്ക് ആവശ്യമായിട്ടുള്ള എല്ലാ ഗുണങ്ങളും ഇത്തരം ഭക്ഷണങ്ങളിൽ നിന്നും ലഭിക്കുന്നുണ്ട്. നമ്മുടെ ഭക്ഷണക്രമത്തിൽ ഇത് ചേർക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്.
എങ്ങനെ കഴിക്കാം
തലേദിവസം കുതിർത്തു വെച്ചതിനുശേഷം പിറ്റേദിവസം ഉണക്കമുന്തിരി കഴിക്കുന്നത് ആയിരിക്കും നല്ലത് മാംസം ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ശരീരത്തിൽ ചെല്ലുകയാണെങ്കിൽ അത് നല്ലതാണ് രണ്ട് ദിവസത്തിൽ കൂടുതൽ ചെല്ലുന്നത് അത്ര നല്ലതല്ല കാരണം മാംസം ദഹിക്കാൻ കുറച്ച് അധികം സമയം എടുക്കും എന്നത് എല്ലാവർക്കും അറിയാവുന്നതാണ്. ഗോതമ്പ് ദിവസവും നമ്മുടെ ശരീരത്തിൽ ചെന്നാലും യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവില്ല ശരീരത്തിലെ വളരെ നല്ല ഒന്നാണ് ഗോതമ്പ്. കുട്ടികൾക്കും ഇതേ രീതിയിൽ തന്നെ തുടരുകയാണെങ്കിൽ വളരെ നല്ലതാണ്