ചേരുവകൾ
1.മത്തങ്ങ-അരക്കിലോ
2.വൻപയർ-150 ഗ്രാം
3.കുരുമുളകുപൊടി-ഒരു ടീസ്പൂൺ
4.ഉപ്പ്-ആവശ്യത്തിന്
അരപ്പിന് ആവശ്യമുള്ളത്
1.തേങ്ങ-ഒന്നര കപ്പ്
2.പച്ചമുളക്-മൂന്നെണ്ണം
3.നല്ല ജീരകം-കാൽ ടീസ്പൂൺ
4.വെളുത്തുള്ളി-മൂന്നെണ്ണം
5.മഞ്ഞൾപ്പൊടി-കാൽടീസ്പൂൺ
താളിക്കാൻ ആവശ്യമുള്ളത്
1.വെളിച്ചെണ്ണ-മൂന്ന് ടേബിൾ സ്പൂൺ
2.കടുക്-ഒരു ടീസ്പൂൺ
3.ജീരകം കാൽ ടീസ്പൂൺ
4.പച്ചമുളക് -1
5.കറിവേപ്പില-ആവശ്യത്തിന്
6 വറ്റൽമുളക് -മൂന്നെണ്ണം
7.തേങ്ങ ചിരകിയത്-അര കപ്പ്
ഉണ്ടാക്കുന്ന വിധം
വൻപയർ ആറ് മുതൽ ഏഴ് മണിക്കൂർ കുതിർത്ത്വച്ചതിനുശേഷം വേവിച്ച് മാറ്റിവക്കുക. മത്തങ്ങ കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും, ഉപ്പും, കുറച്ച് വെള്ളം കൂടി ചേർത്ത് വേവിക്കുക. അരപ്പിന് ഉള്ള ചേരുവകൾ അൽപം വെള്ളം ചേർത്ത് അരച്ചെടുക്കുക. മത്തങ്ങയിലേക്ക് വൻപയറും അരപ്പും ചേർത്ത് അടച്ചുവക്കുക.
അൽപസമയത്തിനുശേഷം തുറന്ന് ഇളക്കി ഉപ്പും, കുരുമുളകുപൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക. താളിക്കാൻ ആവശ്യമായ വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ച് കറിവേപ്പിലയും,വറ്റൽ മുളകും,പച്ചമുളകും നല്ല ജീരകവും ചേർക്കുക.
ഇതിലേക്ക് തേങ്ങ ചേർത്ത് ബ്രൗൺ നിറമാകുന്നതു വരെ വറുത്തെടുക്കുക.ഇത് മത്തങ്ങയിലേക്ക് ചേർത്ത് യോജിപ്പിച്ചാൽ മത്തങ്ങ പയർ എരിശ്ശേരി റെഡി.