88 കോടി രൂപ വില വരുന്ന മെത്താംഫെറ്റാമൈൻ ലഹരി വസ്തുവുമായി അന്താരാഷ്ട്ര ലഹരി ഇടപാട് സംഘം പിടിയിൽ. നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ നടത്തിയ പരിശോധനയിലാണ് നാല് പേരെ പിടികൂടിയത്.
ഗുവാഹത്തി, ഇംഫാൽ സോണുകളിലാണ് ലഹരി വേട്ട നടന്നത്. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘങ്ങൾക്കെതിരെ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ പൊലീസ് അടക്കം ഏജൻസികൾ ലഹരിവേട്ട സജീവമാക്കിയിരിക്കുന്നത്.
ഇന്ത്യയിലെ വിവിധഭാഗങ്ങളിലേക്ക് എത്തിക്കാൻ മ്യാൻമാർ അതിർത്തി വഴി കടത്തിയെന്നാണ് വിവരം.