കോള്‍ മെര്‍ജിങ് തട്ടിപ്പുകളില്‍ മുന്നറിയിപ്പുമായി നാഷ്ണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ(എന്‍പിസിഐ). ഉപയോക്താക്കളില്‍ നിന്ന് ഒടിപികള്‍ തട്ടിയെടുത്ത് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ മെര്‍ജ് ചെയ്യരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. ഇന്റര്‍വ്യു എന്ന വ്യാജേന വിളിക്കുന്ന തട്ടിപ്പുകാര്‍ ഒരു സുഹൃത്ത് പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നും സുഹൃത്ത് ലൈനിലുണ്ടെന്നും കോള്‍ മെര്‍ജ് ചെയ്യണമെന്നും ആവശ്യപ്പെടും. എന്നാല്‍ ഈ നമ്പര്‍ ബാങ്കില്‍ നിന്നുള്ള ഒരു ഓട്ടോമേറ്റഡ് ഒടിപി കോളാണ്.
കോള്‍ മെര്‍ജ് ചെയ്യുന്നതിലൂടെ ഉപയോക്താവിന് ലഭിക്കുന്ന ഒടിപി തട്ടിപ്പുകാര്‍ കൈക്കലാക്കുകയും യുപിഐ -ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് പ്രവേശനം നേടുകയും പണം തട്ടുകയും ചെയ്യുന്നു. പല ഉപയോക്താക്കളും അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുന്നതുവരെ എന്താണ് സംഭവിച്ചതെന്ന് മനസിലാകില്ല.
അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ ഒരിക്കലും മെര്‍ജ് ചെയ്യരുത്. മിക്ക സ്മാര്‍ട്ട്ഫോണുകളിലും ബില്‍റ്റ്-ഇന്‍ സ്പാം കോള്‍ ഫില്‍ട്ടറുകള്‍ ഉണ്ട്. നിങ്ങളുടെ ഫോണിന്റെ കോള്‍ സെറ്റിങ്സില്‍ ഇത് ഓണ്‍ ചെയ്യാം. തട്ടിപ്പെന്ന് തോന്നുന്ന സമ്പറുകള്‍ക്കെതിരെ ബാങ്കിലോ സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈനിലോ പരാതിപ്പെടുക. പുതിയ തട്ടിപ്പ് രീതികളെക്കുറിച്ച് ബോധവാന്മാരായിരിക്കാന് എന്‍പിസിഐയില്‍ നിന്നും ബാങ്കുകളില്‍ നിന്നുമുള്ള ഔദ്യോഗിക നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുക.
content highlight: Call merging scam