ഏതു വിധേനയും സമരം പൊളിക്കാന്‍ സര്‍ക്കാരും, വിജയിപ്പിക്കാന്‍ ഏതറ്റം വരെ പോകാനും തയ്യാറായി ആശമാരും സെക്രട്ടേറിയറ്റിനു നടയിലും അകത്തും ഇരിക്കുന്നതിനു പിന്നാലെ സമരം മറ്റൊരു തലത്തിലേക്ക് കടക്കുകയാണ്. ഒരു മാസവും ആറ് ദിവസവും പിന്നിട്ട സമരത്തെ ഒരു വേള കണ്ടില്ലെന്നു നടച്ച സര്‍ക്കാരിന് ഇപ്പോള്‍ തിരിച്ചടികള്‍ കിട്ടിക്കൊണ്ടിരിക്കുകയാണ്. ഇന്ന് സെക്രട്ടറേയിറ്റ് ഉഫരോധിക്കാന് തീരുമാനിച്ചതോടെ ഒരു ആവശ്യം കൂടി സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്.
ആശമാരുടെ ഓണറേറിയം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ തീരുമാനം സമരവിജയമെന്നാണ് ആശ വര്‍ക്കര്‍മാര്‍ പ്രതികരിച്ചത്. പ്രതിഷേധത്തിന്റെ രീതി മാറ്റിയാണ് സെക്രട്ടേറിയറ്റ് ഉപരോധവുമായി സമരം കടുപ്പിച്ചത്. വിവിധ ജില്ലകളില്‍ നിന്ന് ആശാവര്‍ക്കര്‍മാര്‍ എത്തി പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. സമരം പൊളിക്കാന്‍, സക്കാരും തൊഴിലാളി സംഘടനകളും നടത്തിയ നീക്കത്തെ തുടര്‍ന്നാണ് ആശ വര്‍ക്കര്‍മാര്‍ പ്രതിഷേധം ശക്തമാക്കിയത്. അവകാശങ്ങള്‍ നേടിയെടുക്കാതെ അനന്തപുരി വിടില്ലെന്ന മുദ്രാവാക്യവും
സെക്രട്ടേറിയറ്റിന് മുന്നില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലായതിനു കാരണം ആശമാരല്ലെന്നും ഭരണാധികാരികളുടെ ധൂര്‍ത്താണെന്നും സമരക്കാര്‍ വിളിച്ചു പറയുന്നുണ്ട്. എന്നാല്‍, സെക്രട്ടേറിയറ്റില്‍ സമരം കിടക്കുന്ന ആശമാര്‍ ഒറിജിനല്‍ ആശമാര്‍ അല്ലെന്നായിരുന്നുമന്ത്രി വീണാജോര്‍ജ്ജിന്റെ നിലപാട്. പിന്നീട്, ആ നിലപാട് ഉറപ്പിക്കാന്‍, ഏജീസ് ഓഫീസിലേക്ക് ഇടതുപക്ഷ മഹിളാ സംഘടനയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം ആശമാരുടെ സമരം നടത്തി.
അത് പൊട്ടി പാളീസായിപ്പോയതോടെ അടുത്ത തട്ടിപ്പുമായി സര്‍ക്കാര്‍ ഇറങ്ങി. ആശമാരുടെ സമരം ഹൈജാക്ക് ചെയ്തിരിക്കുകയാണ്. പേപ്പര്‍ സംഘടനകളും, മറ്റു നിക്ഷിപ്ത താല്‍പ്പര്യക്കാരുമാണ് ആശമാര്‍ക്ക് ധൈര്യം കൊടുത്ത് സമരം ചെയ്യിക്കുന്നതെന്നുമായിരുന്നു ആക്ഷേപം. മിനിഎന്ന നേതാവിനെ ചൂണ്ടിയായിരുന്നു ഇടതുപക്ഷത്തിന്റെ ആക്ഷേപം. അവര്‍ SUCIയുടെ നേതാവാണ് എന്നതു കൊണ്ട്, അവരാണ് ആശമാരെ വഴിതെറ്റിക്കുന്നതെന്ന പ്രചാരം അഴിച്ചു വിടുകയായിരുന്നു. അതും പാളിപ്പോയി. തുടര്‍ന്നാണ് കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ലെന്നും, 100 കോടി കിട്ടാനുണ്ടെന്നുമുള്ള ന്യായം പറഞ്ഞത്.
ഇതിനു മറുപടി കേന്ദ്രത്തില്‍ നിന്നും കിട്ടിയതോടെ ആ ന്യായവും പൊളിഞ്ഞു. കേന്ദ്രം നല്കിയ ഫണ്ടിന്റെ വിനിയോഗ സര്‍ട്ടിഫിക്കറ്റ് കേരളം ഇതുവരെ നല്‍കിയിട്ടില്ലെന്നതാണ് കേന്ദ്രം പറയുന്നത്. ഇതോടെ കേരളത്തിന്റെ ആവാദത്തിന് അറുതിവന്നു. സെക്രട്ടേറിയറ്റിനു മുമ്പില്‍ കിടക്കുന്ന ആശമാര്‍ ന്യൂനപക്ഷമാണെന്നും ഭൂരിപക്ഷം ആശമാരും ഫീല്‍ഡില്‍ ജോലി ചെയ്യുകയാണെന്നുമാണ് പിന്നീട് മന്ത്രി തട്ടിവിട്ടത്. ഇതുകേട്ട്, സി.പി.എം സംസ്ഥാന സെക്രട്ടറിയും ആശമാരെ കണക്കിനു പഴി പറഞ്ഞു.
എന്നിട്ടും ആശമാര്‍ പിന്നോട്ടു പോയില്ല. സമരം സര്‍ക്കാരിനെതിരേയും കേരളത്തിന്റെ പൊതു വികാരത്തിനെതിരേയുമാണ് നടത്തുന്നതെന്ന കെട്ടുമാറാപ്പുകളും അഴിച്ചു വിട്ടു. ചാനല്‍ ചര്‍ച്ചകളില്‍, സോഷ്യല്‍ ഇടങ്ങളിലെല്ലാം ആശമാരെക്കുറിച്ചും, അവരുടെ സമരത്തെ കുറിച്ചും ഇല്ലാത്തതും, പഴികളും സി.പി.എം നേതാക്കളും അണികളും പറഞ്ഞു പിടിപ്പിച്ചു. എന്നാല്‍, എല്‍.ഡി.എഫിലെ സി.പി.ഐയുടെ നിലപാട് സി.പി.എമ്മിന് കടകവിരുദ്ധമായിരുന്നു. ആശമാരുടെ സമരം ഒത്തുതീര്പ്പാക്കണണെന്നായിരുന്നു സി.പി.ഐയുടെ നിലപാട്. ഇതിനോട് സി.പി.എം യോജിച്ചില്ല.
ഇതോടെ ഈ വിഷയത്തില്‍ ആശമാര്‍ക്ക് സി.പി.ഐ പിന്തുണ നല്കി. തുടര്‍ന്ന് സമരം കൂടുതല്‍ ശക്തമാക്കാന്‍ ആശമാര്‍ തീരുമാനിച്ചു. ഇതോടെ സമരത്തിനു പിന്തുണ നല്കി പ്രതിപക്ഷം രംഗത്തു വന്നു. അവര്‍ ഓരോരുത്തരായി ആശമാരുടെ സമരത്തെ അബിസംബാധന ചെയ്തു തുടങ്ങി. വിഷയം നിയമസഭയില്‍ ചര്‍ച്ചയ്ക്കു വെച്ചു. അവിടെയും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ആശമാരുടെ യദാര്ഥ വില്ലനായി മാറിയത്.
തുടര്‍ന്ന് ബി.ജെ.പിയും സമരത്തിനു പിന്നില്‍ അണി നിരന്നു. സുരേഷ് ഗോപി അടക്കമുള്ളവര്‍ എത്തി. കേന്ദ്രമന്ത്രിയുമായി സുരേഷ്ഗോപി കൂടിക്കാഴ്ച നടത്തി. എംപിമാര്‍ പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ചു. അപ്പോഴാണ് കേരളത്തിനു കൊടുക്കേണ്ട ഫണ്ട് കൃത്യമായി നല്‍കിയിട്ടുണ്ടെന്നും, അതിന്റെ വിവരങ്ങള്‍ തിരിച്ചു നല്‍കിയിട്ടില്ലെന്നും കേന്ദ്രമന്ത്രി മറുപടി നല്‍കിയത്. ഇതോടെ കേരളത്തിന്റെ എല്ലാ വാദങ്ങളും പൊളിഞ്ഞു പാാളീസായി. തുടര്‍ന്നാണ് മറ്റും സംസ്ഥാനങ്ങളേക്കാള്‍ കൂടുതലാണ് കേരളം കൊടടുക്കുന്നത് എന്ന വാദത്തില്‍ ഇടതുപക്ഷം കടിച്ചു തൂങ്ങിയത്.
ന്യായമായും ഒരു തൊഴിലാളി എന്ന നിലയില്‍ കിട്ടേണ്ട ന്യായമായ കൂലിമാത്രമാണ് ആശമാര്‍ ചോദിക്കുന്നത്. ഇത് മനസ്സിലാക്കാന്‍ കഴിവില്ലാതെ, അവരെ രാജ്യ വിരുദ്ധരെപ്പോലെ കാണുന്ന സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാരെന്ന് പറയാതെ വയ്യ. ആശമാരുടെ ആവശ്യം പരിഗണിക്കാന്‍, അവരുടെ രാഷ്ട്രീയം ഏേെതന്നു നോക്കുന്ന നിലപാട് ഇടതുപക്ഷത്തിന് യോജിച്ചതല്ല. തൊഴിലളിക്ക് മാന്യമായ കൂലി കിട്ടുന്നുണ്ടോ എന്നാണ് നോക്കേണ്ടത്. ആശമാര്‍ക്കു പിന്നാലെ അംഗനവാടി ടീച്ചര്‍മാരും സമരത്തിനിറങ്ങിയിരിക്കുകയാണ്. ആശമാരുടെ സമരവേദിക്കു സമീപത്തു തന്നെയാണ് അങ്കനവാടി ജീവനക്കാര്‍ സമരകം ആരംഭിച്ചിരിക്കുന്നത്.
ഇതോടെ സെക്രട്ടറിയേറ്റ് പരിസരം സമരച്ചൂടിലായി. സമരത്തിന്റെ ന്യായ യുക്തത എല്‍ഡിഎഫ് കണ്‍വീനറോ ഇടതുപക്ഷമോ മനസിലാകുന്നില്ലെന്നാണ് ആശാ വര്‍ക്കര്‍മാര്‍ പറയുന്നത്. നിലവില്‍ കിട്ടുന്ന ഓണറേറിയം 21,000 രൂപയാക്കി വര്‍ദ്ധിപ്പിക്കുക, ആശമാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപം നല്‍കുക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനാണ് ഇവര്‍ ദിവസങ്ങളായി രാപകല്‍ സമരം നടത്തുന്നത്. ആശമാര്‍ക്ക് പുറമെ വിവിധ സംഘടനകളും ഉപരോധത്തില്‍ പങ്കാളികളായി എത്തിയിട്ടുണ്ട് ഉപരോധത്തെ തുടര്‍ന്ന് സെക്രട്ടറിയേറ്റില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
പ്രധാന കവാടം അടച്ചുപൂട്ടിയിട്ടുണ്ട്. തിരുവനന്തപുരം ഡിസിപി ഭരത് റെഡ്ഡിയുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. അതേസമയം, ഇന്ന് വിവിധ ജില്ലകളില്‍ ആശാവര്‍ക്കര്‍മാര്‍ക്കായി പാലിയേറ്റീവ് പരിശീലന പരിപാടി ആരോഗ്യവകുപ്പ് നിശ്ചയിച്ചിട്ടുണ്ട്. സമരം പൊളിക്കാന്‍ ഉദ്ദേശിച്ചാണ് തിരക്കിട്ടുള്ള പരിശീലന പരിപാടിയെന്നും അടിയന്തര സ്വഭാവമില്ലാത്ത പരിശീലന പരിപാടി മാറ്റിവയ്ക്കണമെന്നുമാണ് സമരസമിതിയുടെ ആവശ്യം. അതേ സമയം, ആശമാരുടെ സമരം അവസാനിപ്പിക്കാന്‍ ആശമാര്‍ തന്നെ വിചാരിക്കണം എന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്റെ പ്രതികരണം. സര്‍ക്കാരുമായി ചര്‍ച്ചയുണ്ടാകില്ലെന്ന് ഞങ്ങള്‍ പറയുന്നില്ലെന്നും ടിപി രാമകൃഷ്ണന് പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ എങ്ങനെ ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യങ്ങള്‍ ആശമാരെ ബോധ്യപ്പെടുത്തിയാല്‍ പോലും അവര്‍ക്കത് മനസിലാകുന്നില്ല. അത് അംഗീകരിക്കാനും അവര്‍ തയാറാവുന്നില്ല. സമരത്തിന് പിന്നില്‍ മറ്റാരോ ആണെന്നും അതുകൊണ്ടാണങ്ങനെ സംഭവിക്കുന്നതെന്നും ടി പി രാമകൃഷ്ണന് പറഞ്ഞു. ഇങ്ങനെ സമരങ്ങളെല്ലാം മറ്റാരുടെയോ പ്രേരണകൊണ്ടാണ് ചെയ്യുന്നതെന്ന ഉണ്ടയില്ലാ വെടിപൊട്ടിച്ച് കേരളത്തിലെ സ്ത്രീജനങ്ങളുടെ വെരുപ്പ് സമ്പാദിക്കുകയല്ലാതെ മറ്റൊന്നും സംഭവിക്കില്ലെന്ന് ഇടതുപക്ഷത്തിലെ സ്ത്രീകളെങ്കിലും നേതാക്കള്‍ക്ക് പറഞ്ഞു കൊടുക്കണം.
CONTENT HIGH LIGHTS; Government to break up the strike – Hopes to strengthen it: The lies of the government that has collapsed; Hopeless lives must at least be revived; The government has started accepting demands without any basis