എളുപ്പത്തിലുണ്ടാക്കാവുന്ന രുചികരമായ പഴം സ്മൂത്തിയാണ് പീനട്ട് ബട്ടര്‍ ബനാന സ്മൂത്തി. ലഘുഭക്ഷണമായും പ്രഭാതഭക്ഷണമായും കഴിക്കാൻ സാധിക്കുന്ന സ്മൂത്തി തന്നെയാണിത്.
ചേരുവകൾ
- വാഴപ്പഴം- 2
- പാല്- 2 കപ്പ്
- പീനട്ട് ബട്ടര്‍- അര കപ്പ്
- തേന്‍-2 ടേബിള്‍ സ്പൂണ്‍
- ഐസ്-2 ക്യൂബ്
തയ്യാറാക്കുന്ന വിധം
ഒരു ബ്ലെന്‍ഡറിലേയ്ക്ക് വാഴപ്പഴം തൊലി കളഞ്ഞ് വൃത്തിയാക്കി കഷ്ണങ്ങളാക്കിയതും പാല്, പീനട്ട് ബട്ടര്‍, തേന്‍, ഐസ് ക്യൂബ് എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കാം. മധുരം വേണ്ടത്തവര്‍ക്ക് തേന്‍ ഒഴിവാക്കാം.
STORY HIGHLIGHT: peanut butter banana smoothie