ചേരുവകൾ
എണ്ണ – ഒന്നര വലിയ സ്പൂൺ, സാജീരകം – ഒരു ചെറിയ സ്പൂൺ, സവാള – രണ്ട്, നീളത്തിൽ അരിഞ്ഞത്
പച്ചമുളക് – രണ്ട്, രണ്ടായി പിളർന്നത്
ഇഞ്ചി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
മല്ലിപ്പൊടി – മുക്കാൽ ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി – മുക്കാൽ ചെറിയ സ്പൂൺ
ജീരകംപൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്. തക്കാളി – രണ്ട്, നീളത്തിൽ അരിഞ്ഞത് ഉരുളക്കിഴങ്ങ് – രണ്ട്, വേവിച്ചു കഷണങ്ങളാക്കിയത് കോളിഫ്ളവർ – ഒരു ചെറുത്, പൂക്കളായി അടർത്തി വേവിച്ചൂറ്റിയത് മല്ലിയില അരിഞ്ഞത് – കാൽ കപ്പ്
പാകം ചെയ്യുന്ന വിധം
∙ എണ്ണ ചൂടാക്കി സാജീരകം മൂപ്പിച്ച ശേഷം മൂന്നാമത്തെ ചരുവ വഴറ്റുക.ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്തു വഴറ്റി മസാല മൂത്ത മണം വരുമ്പോൾ തക്കാളി ചേർത്തു വഴറ്റണം. എണ്ണ തെളിയുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങു കോളിഫ്ളവറും ചേർത്തിളക്കി യോജിപ്പിക്കണം.മല്ലിയില വിതറി ഇളക്കി വാങ്ങി വിളമ്പാം.