നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. ബാങ്കോങ്ങിൽ നിന്നെത്തിയ ദില്ലി സ്വദേശികളായ യുവതികളിൽ നിന്നായി 15 കിലോയിലേറെ വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. രാജസ്ഥാൻ സ്വദേശിനി മാൻവി ചൗധരി, ദില്ലി സ്വദേശിനി സ്വാതി ചിബ്ബാർ എന്നിവരാണ് പിടിയിലായത്.
കൊച്ചി വഴി ഉത്തരേന്ത്യയിലേക്ക് കടത്താൻ ആയിരുന്നു ശ്രമം. മേക്കപ്പ് ആർട്ടിസ്റ്റുകളാണെന്നാണ് നിലവിൽ പൊലീസിന് നൽകിയിരിക്കുന്ന വിവരം. മേക്കപ്പ് സാധനങ്ങളെന്ന വ്യാജേനയാണ് ഇവരുടെ പക്കൽ കഞ്ചാവുണ്ടായിരുന്നത്. 7.5 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തിരിക്കുന്നത്.