ചേരുവകൾ
ഉണക്ക ചെമ്മീൻ വറ്റൽ മുളക് വെളുത്തുള്ളി തേങ്ങാ ചിരകിയത് ചെറിയ ഉള്ളി ഉപ്പ്
തയ്യാറാക്കുന്ന വിധം
. ഇതിനായി, ഒരു പാൻ സ്റ്റൗവിൽ വെച്ച് അതിലേക്ക് അല്പം എണ്ണ ഒഴിക്കുക. അതിനുശേഷം ഉണങ്ങിയ ചെമ്മീൻ അതിലേക്ക് ഇട്ട് നന്നായി വഴറ്റുക. അതിനുശേഷം ആവശ്യമായ അളവിൽ ഉണക്കമുളക്, ചെറിയ ഉള്ളി, വെളുത്തുള്ളി, തേങ്ങ ചിരകിയത്, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി കുറച്ചുനേരം ചൂടാക്കുക. പിന്നീട് അരച്ചെടുത്താൽ സ്വാദിഷ്ടമായ ചമ്മന്തി തയ്യാർ.