ചേരുവകൾ
ബീറ്റ്റൂട്ട് – 600 ഗ്രാം
ശര്‍ക്കര – 2 കപ്പ്
നെയ്യ് – 5 ടേബിള്‍സ്പൂണ്‍
കോണ്‍ഫ്ളവര്‍ – 2 ടേബിള്‍സ്പൂണ്‍
വെള്ളം – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ബീറ്റ്റൂട്ട് ചെറുതായി അരിഞ്ഞ് മിക്സിയില്‍ ഒരു കപ്പ് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കു. ഒരു തുണിയിലോ അരിപ്പയിലോ പിഴിഞ്ഞ് നീര് എടുക്കുക. ഒരു പാനില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും കിസ്മിസും വറുത്തെടുക്കുക. അതേ പാനില്‍ ഒരു ടീ സ്പൂണ്‍ കൂടി നെയ്യ് ഒഴിച്ച് അതിലേക്ക് അരിച്ചെടുത്ത ബീറ്റ്റൂട്ട് നീര് ഒഴിക്കുക. നന്നായി ഇളക്കുക. തിള വരുമ്പോള്‍ ഇതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്ളവര്‍ കാല് ഗ്ലാസ് വെള്ളത്തില്‍ കലക്കി ചേര്‍ക്കുക. ഇതിലേക്ക് രണ്ട് കപ്പ് ശര്‍ക്കര പൊടിച്ചത് ചേര്‍ത്ത് ഇളക്കുക. ശര്‍ക്കര ഉരുകി മിശ്രിതം കുറുകി തുടങ്ങുമ്പോള്‍ നെയ്യ് കുറേശ്ശേ ചേര്‍ത്ത് ഇളക്കുക. നന്നായി വെള്ളം വറ്റി പാനിൽ നിന്നു വിട്ടുവരുന്ന പരുവം ആകുമ്പോള്‍ കുറച്ച് നട്സ്, കിസ്മിസ് എന്നിവ ചേര്‍ക്കുക.
ഇതിനൊപ്പം അരിഞ്ഞ ബദാമും വെളുത്ത എളളും ചേര്‍ത്താല്‍ രുചിയേറും. മിശ്രിതം തുടര്‍ച്ചയായി ഇളക്കുക. കൈയില്‍ എടുക്കുമ്പോള്‍ ഉരുട്ടാന്‍ കഴിയുന്നതാണു നല്ല പാകം. മിശ്രിതം പാകമാകുമ്പോള്‍ നെയ്യ് പുരട്ടിയ ഡിഷില്‍ ബാക്കിയുള്ള നട്സും കിസ്മിസും ബാദമും വിതറി അതിനു മുകളിലേക്ക് മിശ്രിതം ഒഴിക്കുക. മുകളിലും നട്സും മറ്റും വിതറാവുന്നതാണ്. ഏകദേശം 5 മണിക്കൂര്‍ കഴിയുമ്പോള്‍ കഷ്ണങ്ങളായി മുറിച്ച് വിളമ്പാം.