സംസ്ഥാന സിവില്‍ സപ്ലൈസ് കോര്പറേഷന് വിപണി ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. വിഷു, റംസാന് കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങളെ സഹായിക്കാനാണ് തുക ലഭ്യമാക്കുന്നത്.
ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 489 കോടി രൂപയാണ് സപ്ലൈകോയ്ക്ക് വിപണി ഇടപെടല്‍ സഹായമായി നല്‍കിയത്. ബജറ്റ് വിഹിതം 205 കോടി രുപയായിരുന്നു. ഇതുനുപുറമെയാണ് 284 കോടി രൂപ അധികമായി അനുവദിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷവും ബജറ്റിന് പുറമെ തുക ലഭ്യമാക്കിയിരുന്നു. 205 കോടി രൂപയായിരുന്നു വകയിരുത്തല്‍. 391 കോടി രൂപ അനുവദിച്ചു.
CONTENT HIGH LIGHTS;Market intervention: Supplyco allocated Rs 100 crore