സംസ്ഥാനത്ത് ലഹരി വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ കടുത്ത തീരുമാനങ്ങളുമായി മഹല്ല് കമ്മറ്റികൾ. ലഹരി ഉപയോഗിക്കുന്നവരുടെ വിവാഹങ്ങൾക്ക് സഹകരിക്കില്ല. ലഹരിക്കെതിരെ സംരക്ഷണ വലയം തീർക്കാൻ കോഴിക്കോട് പുതുപ്പാടിയിൽ ചേർന്ന മഹല്ല് കമ്മിറ്റികളിലാണ് തീരുമാനങ്ങൾ പുറപ്പെടുവിച്ചത്.
പുതുപ്പാടി പഞ്ചായത്തിലെ സുന്നി- മുജാഹിദ് – ജമാഅത്തെ ഇസ്ലാമി പള്ളികളിലെ ഭാരവാഹികളാണ് യോഗം ചേർന്ന് ലഹരി ഉപയോഗിക്കുന്നവരെ മഹല്ലുകൾ ബഹിഷ്ക്കരിക്കാൻ തീരുമാനിച്ചത്. ഈങ്ങാപ്പുഴയിലെ ഷിബിലയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് കർശന നടപടികൾ.