രണ്ട് കാപ്പ പ്രതികൾ കഞ്ചാവുമായി എക്സൈസ് പിടിയിൽ. കുമ്പളം സ്വദേശി മഹേഷ്, മരട് സ്വദേശി അഫ്സൽ അബ്ദു എന്നിവരാണ് പിടിയിലായത്. ഒന്നേകാൽ കിലോ കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയിരുന്നു. ആലപ്പുഴ കുത്തിയതോട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നാണ് ഇവരെ എക്സൈസ് സംഘം പിടികൂടിയത്.
ആലപ്പുഴയിൽ ഒളിവിൽ കഴിയുന്നതിനും ചെലവിന് പണം കണ്ടെത്തുന്നതിനുമാണ് കഞ്ചാവ് വിൽക്കാൻ ശ്രമിച്ചതെന്ന് ഇരുവരും എക്സൈസിനോട് പറഞ്ഞു.
STORY HIGHLIGHT: two kappa suspects arrested by excise