പതിനെട്ടാമത് ടാറ്റാ ഐ.പി.എല്‍ സീസണ് നാളെ മുതല്‍ ആരംഭിക്കുകയാണ്. ഐ.പി.എല്‍ ആരാധകര്‍ക്ക് ആവേശം അല്‍പ്പംപോലും ചോരാതെ മത്സരങ്ങള്‍ വലിയ സ്ക്രീനില്‍ തത്സമയം ആസ്വദിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ്(ബി.സി.സി.ഐ) ഐ.പി.എല്‍ ഫാന്‍പാര്‍ക്കിലൂടെ അവസരമൊരുക്കുകയാണ്. കേരളത്തില്‍ കൊച്ചിയും പാലക്കാടുമാണ് ഐ.പി.എല്‍ ഫാന്‍ പാര്‍ക്കുകളുടെ വേദി. മാര്‍ച്ച് 22,23 തീയതികളിലെ മത്സരങ്ങളാണ് കൊച്ചിയില്‍ സജ്ജീകരിക്കുന്ന ഫാന്‍ പാര്‍ക്കിലൂടെ പ്രദര്‍ശിപ്പിക്കുന്നത്.
ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്റെ കിഴക്ക് ഭാഗത്തെ പാര്‍ക്കിംഗ് ഗ്രൗണ്ടാണ് കൊച്ചിയിലെ വേദി. മാര്‍ച്ച് 29,30 തീയതികളില്‍ നടക്കുന്ന മത്സരങ്ങളാണ് പാലക്കാട് കോട്ടമൈതാനത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ഫാന്‍ പാര്‍ക്കിലൂടെ പ്രദര്‍ശിപ്പിക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കും. മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം കൂടാതെ ഫുഡ് സ്റ്റാള്‍, സംഗീത നിശ, കുട്ടികളുടെ വിവിധ ഗെയിമുകള്‍ എന്നിവയും ഐ.പി.എല്‍ ആരാധകര്‍ക്ക് ആസ്വദിക്കാനായി ഫാന്‍ പാര്‍ക്കുകളില്‍ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ 50 നഗരങ്ങളിലാണ് ബി.സിസി.ഐ ഫാന്‍ പാര്‍ക്കുകള്‍ ഒരുക്കിയിട്ടുള്ളത്.
അതേസമയം ബി.സി.സി.ഐയുടെ രണ്ട് IPL ഫാന്‍ പാര്‍ക്കുകളും മധ്യകേരളത്തിലും, മലബാര്‍ മേഖലയിലും മാത്രമായത് തെക്കന്‍ കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് നിരാശയുണ്ടാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തെ ഗ്രീന്ഫീല്ഡേ സ്റ്റേഡിയത്തിലോ, യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലോ ബിഗ് സ്ക്രീനില്‍ കഴി കാണാനുള്ള അവസരം ഒരുക്കിയിരുന്നെങ്കില്‍ ആരാധകര്‍ക്ക് ആേേവശം കൂടുമായിരുന്നുവെന്ന അബിപ്രായം ഉയരുന്നുണ്ട്.
CONTENT HIGH LIGHTS; Watch IPL Pooram on BIG screen: BCCI’s IPL Fan Park in Palakkad and Kochi