താമരശ്ശേരിയില്‍ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം. അരയേറ്റുംചാലിൽ സ്വദേശി ഫായിസിനെയാണ് പോലീസ് പിടികൂടിയത്. യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഫായിസ് വീട്ടിൽ ബഹളം വച്ചതിനെത്തുടർന്ന് നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. ചുടലമുക്കിലെ വീട്ടില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. പോലീസില്‍നിന്ന് രക്ഷപ്പെടാനായി ഇയാള്‍ കൈയിലുണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയതായാണ് സംശയിക്കുന്നത്.
വീട്ടുകാരെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു ബഹളം. ചുടലമുക്കിലെ വീട്ടില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. ഫായിസിനെ പിടികൂടിയ പൊലീസ് ആദ്യം താമരശ്ശേരി ആശുപത്രിയിൽ പ്രാഥമിക പരിശോധന നടത്തിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജിേലക്ക് കൊണ്ടുപോകുകയായിരുന്നു.
രണ്ടാഴ്ച മുൻപ് താമരശ്ശേരിയിൽ പൊലീസിനെ കണ്ടു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിെട എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചിരുന്നു.
STORY HIGHLIGHT: mdma engulf suspect thamarassery