സംസ്ഥാന ശുചിത്വമിഷന് ‘വൃത്തി 2025’ എന്ന പേരില്‍ നടത്തുന്ന ക്ലീന്‍ കേരള കോണ്‍ക്ലേവിന്റെ പ്രചരണാര്‍ഥം സംഘടിപ്പിക്കുന്ന റീല്‍സ് മല്‍സരത്തിലേക്ക് മാര്‍ച്ച് 30 വരെ എന്‍ട്രികള്‍ അയക്കാം.
മാലിന്യ സംസ്കരണ രംഗത്ത് ഹരിത കര്‍മസേനയുടെ പങ്ക്, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, പുനഃചംക്രമണം നടത്തുക, പുനരുപയോഗം പ്രോത്സാഹിപ്പിക്കുക, (പൊതു സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നതും കത്തിക്കുന്നതും ഏകോപയോഗ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗിക്കുന്നതും ഒഴിവാക്കുക), ജല സ്രോതസ്സുകളില്‍ മാലിന്യം തള്ളുന്നതും ഒഴുക്കി വിടുന്നതും പോലുള്ള പ്രശ്നങ്ങള്‍, പൊതു സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നതിന്റെയും തള്ളുന്നതിന്റെയും ദൂഷ്യവശങ്ങള്‍, ഹരിതചട്ടവും സുസ്ഥിര മാലിന്യ സംസ്കരണ രീതികളും, മാലിന്യനിര്‍മാര്‍ജനം- നിയമങ്ങളും നടപടികളും തുടങ്ങിയ വിഷയങ്ങളില്‍ ഒരു മിനിട്ടില്‍ താഴെയുള്ള റീല്‍സ് തയ്യാറാക്കി സമര്‍പ്പിക്കാം.
മത്സരാര്‍ഥികള്‍ [email protected] എന്ന മെയില്‍ ഐഡിയില്‍ മത്സരാര്‍ഥിയുടെ പേര്, അഡ്രസ്സ്, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി റീല്‍സ് അയയ്ക്കുക. എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തിയതി 2025 മാര്‍ച്ച് 30. തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച റീലിന് ഒരു ലക്ഷം രൂപ സമ്മാനം ലഭിക്കും.
content highlight: Reel contest