ഗാസയിൽ ഹമാസിനെതിരെ വൻ പ്രതിഷേധം. അധികാരത്തിൽ നിന്ന് ഹമാസിന് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. യുദ്ധം ആരംഭിച്ചതിനുശേഷം ഗാസയിൽ നടന്ന ഏറ്റവും വലിയ ഹമാസ് വിരുദ്ധ പ്രതിഷേധത്തിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. ഹമാസ് പ്രതിഷേധക്കാരെ ബലമായി പിരിച്ചുവിടുകയും പലരെയും ആക്രമിക്കുകയും ചെയ്തു.
വടക്കൻ ഗസ്സയിലെ ബെയ്റ്റ് ലാഹിയയിലാണ് പ്രതിഷേധം നടന്നത്. “പുറത്തുപോകൂ, പുറത്തുകടക്കൂ, പുറത്തുകടക്കൂ, ഹമാസ് പുറത്തുകടക്കൂ” എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധക്കാരെത്തിയത്.
പ്രതിഷേധത്തിൽ പങ്കെടുത്തവർ രാജ്യദ്രോഹികളാണെന്നാണ് ഹമാസ് അനുകൂലികൾ പ്രതികരിച്ചത്. എന്നാൽ വിഷയത്തിൽ ഹമാസ് നേതൃത്വം പ്രതികരിച്ചിട്ടില്ല.