സമ്പൂര്‍ണമായി മാലിന്യമുക്തമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം മാര്‍ച്ച് 30ന് സംസ്ഥാനമെങ്ങും നടക്കുകയാണ്. സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ച് ഈ പദവി കൈവരിച്ചവര്‍ മാര്‍ച്ച് 30നകം പ്രഖ്യാപനം നടത്തണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഹരിതസ്കൂളുകള്‍, കോളജുകള്‍, ടൌണുകള്‍, മാര്‍ക്കറ്റ്, അയല്‍ക്കൂട്ടങ്ങള്‍, ടൂറിസം കേന്ദ്രം, ഓഫീസുകള്‍ തുടങ്ങിയ പ്രഖ്യാപനങ്ങളും നടന്നുവരുന്നു. ഇതിന് തുടര്‍ച്ചയായി ഇതുവരെ സംസ്ഥാനത്തെ 8337 മാലിന്യമുക്ത വാര്‍ഡുകളുടെ പ്രഖ്യാപനം പൂര്‍ത്തിയായി, ഈ പ്രവര്‍ത്തനം തുടരുകയാണ്.
സര്‍ക്കാര്‍ നിര്‍ദേശിച്ച നിബന്ധനകള്‍ എല്ലാം കൈവരിച്ച് 126 ഗ്രാമപഞ്ചായത്തുകളും 13 മുന്‍സിപ്പാലിറ്റികളും മാലിന്യമുക്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളായി ഇതിനകം തന്നെ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ലക്ഷ്യം കൈവരിക്കുന്ന ബാക്കിയുള്ളവയെ മാര്‍ച്ച് 30ന് മാലിന്യമുക്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളായി പ്രഖ്യാപിക്കും. ശേഷിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഈ ലക്ഷ്യം കൈവരിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ്. നിലവില്‍ 50 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ് പിറകില്‍ നില്‍ക്കുന്നത്.
ഇതിന്റെ തുടര്‍ച്ചയായി ഏപ്രില്‍ 5നകം ജില്ലാതല പ്രഖ്യാപനങ്ങളും നടക്കും. സ്റ്റാറ്റസ് റിപ്പോര്‍ട്ട് അവതരണങ്ങള്‍, വിവിധ വിഭാഗങ്ങളിലെ അവാര്‍ഡ് വിതരണം, മികച്ച മാതൃകകളുടെ അവതരണങ്ങള്‍, മുന്നോട്ടുളള പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം എന്നിവ ഉള്‍പ്പെടുന്നതാണ് ഓരോ പ്രഖ്യാപന പരിപാടികളും. ചുവടെ ചേര്‍ത്ത 13 മാനദണ്ഡങ്ങളില്‍ ഓരോന്നിലും 80% പുരോഗതി കൈവരിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെയാണ് മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നത്.
1. സമ്പൂര്‍ണ ഹരിത വിദ്യാലയ പ്രഖ്യാപനം
2. സമ്പൂര്‍ണ ഹരിത കലാലയം പ്രഖ്യാപനം
3. പൊതുസ്ഥലങ്ങള്‍ എല്ലാം വൃത്തിയുള്ളതും വലിച്ചെറിയല്‍ മുക്തവും
4. വൃത്തിയുള്ളതും വലിച്ചെറിയല്‍ മുക്തവുമായ ടൗണുകള്‍ കവലകള്‍
5. എല്ലാ അയല്‍ക്കൂട്ടങ്ങളും ഹരിത അയല്‍ക്കൂട്ടങ്ങളായി പ്രഖ്യാപനം
6. എല്ലാ ടൂറിസം കേന്ദ്രങ്ങളെയും ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപനം
7. സമ്പൂര്‍ണ ഹരിതസ്ഥാപന പ്രഖ്യാപനം
8. മാലിന്യ സംസ്കരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍:
9. ഹരിതമിത്രം ആപ്പിന്റെ സമ്പൂര്‍ണ്ണമായ ഉപയോഗം
10. അജൈവമാലിന്യത്തിന്റെ കൃത്യതയുള്ള നീക്കം
11. പബ്ലിക് ബിന്നുകള്‍
12. നിര്‍വഹണ സമിതി – നിര്‍വ്വഹണ സമിതിയുടെ പ്രവര്‍ത്തനം
13. എന്‍ഫോഴ്സ്മെന്റ് പരിശോധനകള്‍
പ്രഖ്യാപനങ്ങള്‍ നടത്തി പ്രവര്‍ത്തനം അവസാനിപ്പിക്കാനല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മാലിന്യ സംസ്കരണ പുരോഗതിയെ 80% ല്‍ നിന്ന് 100% ആക്കാനുള്ള പ്രവര്‍ത്തനങ്ങളാകും പ്രധാനമായും ഏറ്റെടുക്കുന്നത്. മാലിന്യമുക്തമായവ നിലനിര്‍ത്താനും, അല്ലാത്ത പ്രദേശങ്ങളെ മാലിന്യമുക്തമാക്കാനുമുള്ള വിപുലമായ പ്രവര്‍ത്തന പദ്ധതിയും സര്‍ക്കാര്‍ നടപ്പാക്കും. എല്ലാത്തരം മാലിന്യത്തിന്റെയും പരിപാലനം, സമ്പൂര്‍ണമായ ഡിജിറ്റല്‍ ട്രാക്കിംഗ് എന്നിവയും നടപ്പിലാക്കും. പുനര്‍ചംക്രമണ പാര്‍ക്കുകള്‍ കൊണ്ടുവരാനുള്ള നടപടികള്‍ ശക്തിപ്പെടുത്തും. പൂര്‍ണമായും മാര്‍ച്ച് 30ന് ശേഷം സര്‍ക്കാര്‍ കേന്ദ്രീകരിക്കുന്നത് ഈ പ്രവര്‍ത്തനങ്ങളിലായിരിക്കും.
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്
2025 മാര്‍ച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തില്‍ കേരളത്തെ ഖരമാലിന്യ മുക്തമാക്കാന്‍ വേണ്ടിയാണ്, 2024 ജൂലൈ 26ന് ബഹു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന് ആരംഭിച്ചത്. സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനതല നിര്‍വഹണ സമിതി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ കോര്‍ കമ്മറ്റി എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പയിന് പ്രവര്‍ത്തനങ്ങള്‍ നടന്നത്. ജനകീയ ക്യാമ്പയിന്റെ സംഘടനാ ചുമതല തദ്ദേശ സ്വയംഭരണ വകുപ്പിനും ഹരിത കേരളം മിഷനുമായിരുന്നു.
ക്യാമ്പയിന്റെ ഫലപ്രദമായ നടത്തിപ്പിനായി വാര്‍ഡ്, ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പ്പറേഷന്, ബ്ലോക്ക് തലങ്ങളില്‍ നിര്‍വഹണ സമിതികളാണ് നേതൃത്വം നല്‍കിയത്. ജില്ലാതല ക്യാമ്പയിന് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തിലുള്ള നിര്‍വഹണ സമിതിയായിരുന്നു. വിവിധ തരത്തിലുള്ള മാലിന്യത്തിന്റെ ശേഖരണം, സംഭരണം, സംസ്കരണം എന്നിവക്കാവശ്യമായ സംവിധാനങ്ങള്‍ സമ്പൂര്‍ണ്ണമാക്കുക,
വാതില്‍പ്പടി ശേഖരണം സാര്‍വത്രികമാക്കുക, പൊതു സമൂഹത്തിനിടയില്‍ ശക്തമായ ബോധവല്‍ക്കരണം സാധ്യമാക്കുക, നിയമലംഘനങ്ങള്‍ തടയുന്നതിനുള്ള നിയമ നിര്‍മ്മാണം നടത്തുക, മാലിന്യ സംസ്കരണ രംഗത്ത് സ്വകാര്യ സംരംഭകരുടെയും സ്റ്റാര്‍ട്ട് ആപ്പ്കളുടെയും സേവനം പ്രയോജനപ്പെടുത്തി കൂടുതല്‍ ആധുനിക സംവിധാനങ്ങള്‍ കൊണ്ടുവരിക, സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പൊതുയിടങ്ങള്‍ക്കും തുടങ്ങിയ ലക്ഷ്യങ്ങളില്‍ ഊന്നി നടത്തിയ ക്യാമ്പയിന്റെ പ്രധാന നേട്ടങ്ങള്‍ ചുവടെ നല്കുന്നു
ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍
2023 മാര്‍ച്ച് 2025 മാര്‍ച്ച്
- വാതില്‍പ്പടി ശേഖരണം 47% 89%
- മിനി MCF 7446 19721
- MCF 1160 1330
- RRF 87 192
- ഹരിത കര്‍മ്മ സേന 33378 37134
- CKCL-ന്റെ ശേഖരണ സംവിധാനം 17 (87300 sq feet) 28 (165800 sq ft)
- ക്ലീന്‍ കേരള വഴി കൈകാര്യം ചെയ്ത അജൈവ മാലിന്യം 30217 ടണ്‍ (2022-23 FY) 49,978 ടണ്‍ (2024-25 FY till Jan)
- ഹരിതമിത്രം ആപ്പ് ഉപയോഗിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 376 1018
- ഹരിതമിത്രം ആപ്പ് – സേവനം ഉപയോഗപ്പെടുത്തുന്നവര്‍ (എണ്ണം) 11.24 ലക്ഷം 79.2 ലക്ഷം
- എന്‍ഫോഴ്സ് മെന്റ് പരിശോധനകള്‍ 1138 52202
- ആകെ ചുമത്തിയ പിഴ 2.9 Lakh 5.70 Cr
- ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തിയ ഇടങ്ങള്‍ – 35 57
ഇനി ഞാനൊഴുകട്ടെ പദ്ധതിയുടെ ഭാഗമായി ഹരിതകേരളമിഷന്റെ നേതൃത്വത്തില്‍ 5997.56 കിലോമീറ്റര്‍ നീര്‍ച്ചാലില്‍ 3771.12 കിലോമീറ്ററിലെ മാലിന്യം നീക്കി വീണ്ടെടുത്തിട്ടുണ്ട്. മാലിന്യം നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ സിംഗിള്‍ വാട്ട്സാപ്പ് നമ്പര്‍ ഏര്‍പ്പെടുത്തിയിരുന്നു. പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ 22.55 ലക്ഷം രൂപ ഫൈന്‍ ചുമത്തിയിട്ടുണ്ട്. ആകെ 5495 പരാതികളാണ് വാട്ട്സാപ്പ് നമ്പര്‍ വഴി ആകെ രജിസ്റ്റര്‍ ചെയ്തത്.
ബയോ കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (BIO – CNG)
- 271 കമ്മ്യൂണിറ്റി ബയോ മെത്തനേഷന്‍ പ്ലാന്റിന് പുറമെ എറണാകുളം ജില്ലയില്‍ ബ്രഹ്മപുരത്ത് 150 TPDയുടെ ബയോ CNG പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം അന്തിമ ഘട്ടത്തിലാണ്. 2025 മെയ് മാസത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും.
- ഇതിന് പുറമെ തിരുവനന്തപുരം, കോഴിക്കോട്, ചങ്ങനാശേരി, കൊല്ലം, തൃശൂര്‍ ഉള്‍പ്പെടെയുള്ള 5 സ്ഥലങ്ങളില്‍ ബയോ CNG പ്ലാന്റ് സ്ഥാപിക്കാനാവശ്യമായ സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. ആകെ 680 ടണ്‍ പെര് ഡേ ഇങ്ങനെ കൈകാര്യം ചെയ്യാനാവും.
- പാലക്കാട് കഞ്ചിക്കോട് KSIDCയുടെ നേതൃത്വത്തില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ 200 TPDയുടെ CBG/RDF പ്ലാന്റ് നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നു 2025 ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും.
സ്പെഷ്യല്‍ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ - ചിക്കന്‍ വേസ്റ്റ് – 35 റെണ്ടറിംഗ് പ്ലാന്റുകള്‍
- സാനിട്ടറി മാലിന്യം
– പാലക്കാട്, തൃശ്ശൂര്‍ നഗരസഭകളിലും എളവള്ളി ഗ്രാമ പഞ്ചായത്തിലും ഡബിള്‍ ചേംബര്‍ ഇന്‍സിനറേറ്റര്‍
– ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ 54 പുതിയ ഡബിള്‍ ചേംബര്‍ ഇന്‍സിനറേറ്റര്‍ പ്രോജക്റ്റുകള്‍. ആറുമാസത്തിനകം പദ്ധതികള്‍ പൂര്‍ത്തിയാക്കും. 225 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഈ സൌകര്യം ലഭ്യമാവും.
– 41ലധികം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്വകാര്യ മേഖലയിലെ ആക്രി അപ്പളിക്കേഷന്റെ സഹായത്തോടെ ശേഖരണം - ഇ-മാലിന്യം – പൊതു മേഖല സ്ഥാപനമായ ക്ലീന്‍ കേരള കമ്പനിയും സ്വകാര്യ മേഖലയിലെ സഹ്യ സൊലൂഷന്‍സ് എന്ന കമ്പനിയും സംയുകതമായി ചേര്‍ന്ന് ശേഖരണവും, സംസ്കരണവും (ശേഖരണം – CKCL, സംസ്കരണം – സഹ്യ സൊല്യുഷന്‍സ്) – 2063.5 ടണ്‍ നിലവില്‍ ശേഖരിച്ചു.
- മുടി മാലിന്യം – സ്വകാര്യ മേഖലയിലെ ആഷ് ലോജിക്സ് എന്ന കമ്പനിയുമായി ചേര്‍ന്ന് 10979 ഷോപ്പുകളില്‍ നിന്നുള്ള മുടി മാലിന്യം ശേഖരിച്ചു സംസ്കരിക്കുന്നു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 24000 ബാര്‍ബര്‍ ഷോപ്പുകളിലും മൂന്ന് മാസത്തിനകം സംവിധാനം ഏര്‍പ്പെടുത്തും. കൂടുതല്‍ ഏജന്‍സികളെ എംപാനല്‍ ചെയ്യാനുള്ള നടപടിയും പുരോഗമിക്കുന്നു.
പുതിയ പ്രോജക്ടുകള്‍
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയ്നിന്റെ ഭാഗമായി 2024-25 കാലാവധിയില്‍ നിരവധി പ്രൊജക്റ്റുകള്‍ ഓരോ തദ്ദേശ സ്ഥാപനവും ഏറ്റെടുത്തിട്ടുണ്ട് ഓരോ വിഭാഗത്തിലും സംസ്ഥാനമാകെ ഏറ്റെടുത്ത പ്രോജക്ടുകളുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
1. എം.സി.എഫ് – 439
2. കണ്ടെയ്നര്‍ എം സി എഫ് – 43
3. ആര്.ഡി.എഫ് – 15
4. കമ്മ്യൂണിറ്റി തല ഡബിള്‍ ചേമ്പര്‍ സാനിറ്ററി പ്ലാന്റ് – 54
5. സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് – 148
6. ഭൂഗര്‍ഭ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് – 16
7. എഫ്എസ് റ്റി പി – 45
8. മൊബൈല്‍ ട്രീറ്റ്മെന്റ് യൂണിറ്റ് – 26
മാലിന്യക്കൂനകളില്ലാത്ത സംസ്ഥാനത്തിലേക്ക്
മാലിന്യക്കൂനകളില്ലാത്ത സംസ്ഥാനമെന്ന ലക്ഷ്യം നേടുകതന്നെ ചെയ്യും. ആകെയുള്ള 59 മാലിന്യക്കൂനകളില്‍ 24 എണ്ണം പൂര്‍ണമായും നീക്കം ചെയ്തു, ഇങ്ങനെ 56.25 ഏക്കര്‍ ഭൂമി വീണ്ടെടുത്തു. ബ്രഹ്മപുരം ഉള്‍പ്പെടെ 10 എണ്ണത്തിലെ പണി അവസാനഘട്ടത്തില്‍. ബാക്കിയുള്ള സ്ഥലത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ബ്രഹ്മപുരത്ത് ബയോ മൈനിംഗ് അവസാനഘട്ടത്തിലാണ്. ഇതിനകം 24.2 ഏക്കര്‍ ഭൂമി വീണ്ടെടുത്തു. ഈ പ്രദേശത്ത് ചെടികളും മരങ്ങളും വെച്ച് പിടിപ്പിക്കുകയാണ്. മാസങ്ങള്‍ക്കുള്ളില്‍ ബയോമൈനിംഗ് പൂര്‍ത്തിയാക്കാനാവും. ബിപിസിഎല്ലിന്റെ സിബിജി പ്ലാന്റ് നിര്‍മ്മാണം ഇവിടെ അതിവേഗം പുരോഗമിക്കുകയാണ്, ട്രയല്‍ റണ്‍ ആരംഭിച്ചു. ഈ പ്രദേശത്തിന്റെ സമഗ്ര വികസനത്തിനായി 110 ഏക്കറില്‍ 706.55 കോടിയുടെ വിപുലമായ ഒരു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. മാസ്റ്റര്‍പ്ലാന്‍ കൂടി നടപ്പിലാവുന്നതോടെ ബ്രഹ്മപുരം പൂങ്കാവനമാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.
വിവിധ വകുപ്പുകളുമായി ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങള്‍
പൊതു വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, SC/ST വകുപ്പ്, ഫിഷറീസ് വകുപ്പ്, ആരോഗ്യ വകുപ്പ്, ട്രാന്‍സ്പോര്‍ട്ട് വകുപ്പ്, വനം വകുപ്പ്, വിനോദസഞ്ചാര വകുപ്പ്, പരിസ്ഥിതി കാലാവസ്ഥാ വകുപ്പ്, കാര്‍ഷിക വകുപ്പ്, തൊഴില്‍ വകുപ്പ്, മൃഗ സംരക്ഷണ വകുപ്പ്, ക്ഷീര വികസന വകുപ്പ് എന്നീ വകുപ്പുകളില്‍ വകുപ്പുകള്‍ക്ക് കീഴിലെ സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ ഗ്യാപ്പ് അസെസ്സ്മെന്റ് പൂര്‍ത്തിയാക്കുയയും ഇവ പരിഹരിക്കുന്നതിനുള്ള പദ്ധതി നിര്‍മ്മണത്തിലേക്കുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു.
CONTENT HIGH LIGHTS; Will Kerala become completely waste-free?: When the autonomous bodies declare waste-free; what are the plans announced, implemented, and the future of the plan?