അതിമനോഹരമായ ചെറുനഗരം കാണാൻ പോയാലോ… ഇവിടെ എങ്ങുമില്ല അങ്ങ് സിക്കിമിലാണ് ഈ നഗരമുള്ളത്. വടക്കന്‍ സിക്കീമില്‍ യുംതാംഗിലേക്കുള്ള വഴിമധ്യേയാണ് ഈ ചെറുനഗരം സ്ഥിതി ചെയ്യുന്നത്. രണ്ടാമത്തെ ബുദ്ധന് എന്നറിയപ്പെടുന്ന ഗുരു പദ്മസംഭവ അനുഗ്രഹിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഈ ചെറുനഗരത്തിന് സമീപമാണ് ലാച്ചുംഗ് ചു ലാച്ചെന്‍ ചു എന്നീ നദികള്‍ സംഗമിക്കുന്നത്. ഈ സംഗമ സ്ഥാനത്തോട് ചേര്‍ന്നുള്ള സ്ഥലമാണ് ചുംഗ്താംഗ് താഴ്വര. അപൂര്‍വ ജീവജാല വ്യവസ്ഥയുടെ കലവറയാണ് ഈ പ്രദേശം.
നല്ല സ്ഥലം എന്ന് അര്‍ഥമുള്ള ചുംഗ സതാന്‍ എന്ന പഞ്ചാബി വാക്കില്‍ നിന്നാണ് ചുംഗ്താംഗ് എന്ന പേര് ഉണ്ടായത്. ഗുരു പദ്മസംഭവയുമായി ബന്ധപ്പെട്ട നിരവധി കഥകള്‍ ഈ പുണ്യ നഗരത്തെ ചുറ്റിപ്പറ്റിയുണ്ട്. ഗുരു പദ്മസംഭവ മുമ്പ് ഈ ഗ്രാമം സന്ദര്‍ശിച്ചപ്പോള്‍ ഒരു പാറപ്പുറത്ത് വിശ്രമിച്ചുവത്രേ. ഈ പാറപ്പുറത്ത് ഇപ്പോഴും ഗുരുവിന്‍െറ കാല്‍പ്പാടുകള്‍ തെളിഞ്ഞ് കാണാമെന്ന് ഇവിടത്തുകാര്‍ പറയുന്നു. ഇതേ പാറയിലെ ഒരു വിടവില്‍ നിന്നുള്ള നിലക്കാത്ത ജലപ്രവാഹവും ഗുരുവിന്‍െറ അനുഗ്രഹമാണത്രേ.
അതുപോലെ ഇവിടെ നെല്ല് വളരുന്ന ഒരു ചെറിയ സ്ഥലം ഉണ്ട്. ഇവിടത്തെ കാലാവസ്ഥയില്‍ സാധാരണ വളരാത്ത നെല്ല് ഗുരുവിന്‍െറ അനുഗ്രഹം മൂലം വളരുന്നുവെന്ന് വിശ്വസിക്കാനാണ് ഇവിടത്തുകാര്‍ക്ക് ഇഷ്ടം. തിബറ്റിലേക്കുള്ള യാത്രാമധ്യേ ഗുരു നാനാക്ക് ഇവിടെ വിശ്രമിച്ചതായും ചുംഗ്താംഗ് എന്ന പേര് ഗുരു നാനാക്ക് ഇട്ടതാണെന്നും വിശ്വാസമുണ്ട്. സിക്കിം തലസ്ഥാനമായ ഗാംഗ്ടോക്കില്‍ നിന്ന് 95 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ചുംഗ്താംഗ് സമുദ്രനിരപ്പില്‍ നിന്ന് 1790 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
STORY HIGHLIGHTS : A beautiful little town; the sacred valley of Chungtang