എറണാകുളത്ത് മദ്യലഹരിയിൽ പൊലീസിനെ കയ്യേറ്റം ചെയ്ത് യുവതി. ഇന്നലെ രാത്രി എറണാകുളം അയ്യമ്പുഴയിലായിരുന്നു സംഭവം. നേപ്പാൾ സ്വദേശിയായ യുവതിയും സുഹൃത്തുമാണ് പൊലീസിന്റെ മുഖത്തിടിച്ച് തള്ളിയിട്ടത്. യുവതി മുഖത്ത് ഇടിച്ചുവെന്നുംതള്ളിയിട്ടെന്നും പൊലീസ് പറഞ്ഞു.
ജീപ്പിനുള്ളിൽ കയറ്റിയതിന് പിന്നാലെ ഇരുവരും ജനലിലൂടെ പുറത്തേക്കു ചാടി. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം നേപ്പാൾ സ്വദേശി ഗീതയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു.