മേക്കപ്പ് ഉൽപന്നങ്ങളുടെ ദൂഷ്യഫലങ്ങൾ ഓർക്കുമ്പോൾ നാച്വറൽ ബ്യൂട്ടിയായേക്കാമെന്ന കടുത്ത തീരുമാനമെടുക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. വിപണിയിൽ കിട്ടുന്ന ഉൽപന്നങ്ങളോട് മത്സരിക്കാനൊന്നുമാകില്ലെങ്കിലും വെളുക്കാൻ തേച്ചത് പാണ്ടാകുന്ന അനുഭവം ഓർഗാനിക് ഉൽപന്നങ്ങളിൽ നിന്ന് ഉണ്ടാകില്ലെന്നുറപ്പ്. പരമാവധി പ്രകൃതിദത്ത വസ്തുക്കൾ മാത്രമുപയോഗിച്ച് കുറേയധികം ഉൽപന്നങ്ങൾ തനിയെ തയാറാക്കാം.
ഫേയ്സ്പൗഡർ ഉണ്ടാക്കാൻ പഠിക്കാം. കൂവപ്പൊടി, മധുരം ചേർക്കാത്ത കൊക്കോ പൊടി, മുൾട്ടാനി മിട്ടി ഇത്രയും പടക്കോപ്പുകൾ കയ്യിലുണ്ടെങ്കിൽ ഫേയ്സ്പൗഡർ തയാറാക്കാം. മൂന്നു പൊടികളും കൂട്ടിക്കലർത്തിയാൽ മാത്രം മതി. മുഖത്തിന്റെ നിറമനുസരിച്ച് കൊക്കോ പൊടിയുടെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. കൊക്കോയുടെ സുഗന്ധമുള്ള ഓർഗാനിക് ഫേയ്സ്പൗഡർ റെഡി..