തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന മീഡിയ ഫുട്ബോള്‍ ലീഗിന് ഇന്ന് വൈകിട്ട് 5ന് ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ മന്ത്രി ജെ. ചിഞ്ചുറാണി കിക്കോഫ് നിര്‍വഹിക്കും. മുന്‍ എം.പി പന്ന്യന്‍ രവീന്ദ്രന് മുഖ്യാതിഥിയാകും. തുടര്‍ന്ന് ഐപിഎസ് ഓഫീസര്‍മാരുടെ ടീമും മാധ്യമ പ്രവര്‍ത്തകരുടെ ടീമും തമ്മിലുള്ള പ്രദര്‍ശന മത്സരം നടക്കും. ഐപിഎസ് ഉദ്യോഗസ്ഥരുടെ ടീമില്‍ ഗതാഗത കമ്മിഷണര്‍ സി.എച്ച്.നാഗരാജു, അഡ്മിനിസ്ട്രേഷന് ഡി ഐ ജി സതീഷ് ബിനോ, തൃശൂര്‍ പോലീസ് കമ്മിഷണര്‍ ആര്. ഇളങ്കോ, കോഴിക്കോട് റൂറല്‍ എസ്.പി നിധിന് രാജ്, തിരുവനന്തപുരം ഡിസിപിമാരായ വിജയ് ഭരത് റെഡ്ഡി, നകുല്‍ ആര്. ദേശ്മുഖ്, എസ്പിമാരായ ടി. ഫറാഷ്, തപോഷ് ബസുമത്രെ, എ എസ് പി മാരായ ഷഹന്‍ഷ, മോഹിത് റാവത്, ശക്തി സിംഗ് ആര്യ എന്നിവര്‍ കളത്തിലിറങ്ങും.
അച്ചടി -ദൃശ്യ മാധ്യമങ്ങളുടെ 12 ടീമുകള്‍ 4 ഗ്രൂപ്പുകളിലായാണ് മത്സരിക്കുക. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കായി പെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. പത്മശ്രീ ഐ എം വിജയന് തലസ്ഥാനത്തിന്റെ ആദരം നല്കുന്ന ചടങ്ങ് സമാപനദിവസമായ ഏപ്രില്‍ 6ന് വൈകിട്ട് 5 മണിക്കായിരിക്കും. തുടര്‍ന്ന് കേരളത്തിന്റെ അഭിമാനങ്ങളായ മുന്‍ ഇന്ത്യന്‍ താരങ്ങളും സന്തോഷ് ട്രോഫി താരങ്ങളും തമ്മിലുള്ള മത്സരവും അരങ്ങേറും. ഐ എം വിജയന് ഇലവനും ജോപോള്‍ അഞ്ചേരി ഇലവനുമായുള്ള മത്സരത്തില്‍ ഇരുടീമുകളിലായി ഐ എം വിജയന് , യു.ഷറഫലി , ജോപോള്‍ അഞ്ചേരി , സി വി പാപ്പച്ചന്, മാത്യു വര്‍ഗീസ്, കെ ടി ചാക്കോ, ജിജു ജേക്കബ് , ആസിഫ് സഹീര്‍, ശിവകുമാര്‍ , കുരികേഷ് മാത്യു, വി പി ഷാജി, ഗണേഷ്, കണ്ണപ്പന്, ശ്രീഹര്ഷന് ബി.എസ്, ഇഗ്നേഷ്യസ്, പി.പി.തോബിയാസ്, അലക്സ് എബ്രഹാം, ജോബി ജോസഫ്, സുരേഷ് കുമാര്‍, എബിന് റോസ്, സുരേഷ്, എസ്.സുനില്‍, നെല്‍സണ്‍, ജയകുമാര്‍ .വി, ബോണി ഫേസ് , ഉസ്മാന്, അജയന്, വാള്‍ട്ടര്‍ ആന്റണി, ജയകുമാര്‍, സുരേഷ് ബാബു, മൊയ്ദീന് ഹുസൈന് എന്നിവര്‍ കളത്തിലിറങ്ങുമെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് പി ആര് പ്രവീണ്‍, സെക്രട്ടറി എം രാധാകൃഷ്ണന് എന്നിവര്‍ അറിയിച്ചു.
CONTENT HIGH LIGHTS;Padma Shri I.M. Vijayan and his team are back in action: Media Football League kicks off today; IPS officers and media workers clash