മധുര: പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്ക് കേരളത്തിന്റെ രൂക്ഷ വിമര്‍ശനം. ബുള്‍ഡോസറിന് മുന്നില്‍ ബൃന്ദ നിന്നപ്പോള്‍ മറ്റ് അംഗങ്ങള്‍ എവിടെയായിരുന്നുവെന്ന് ചോദിച്ചായിരുന്നു വിമര്‍ശനം.
24ാമത് പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ അവലോകന റിപ്പോര്ട്ടിന്മേല് നടന്ന പൊതു ചര്‍ച്ചയിലാണ് കേരളം ചോദ്യം ഉന്നയിച്ചത്. ‘ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പിബി അംഗങ്ങള്‍ക്ക് വൃന്ദയെ പിന്തുണച്ച് സ്ഥലത്ത് പോകാമായിരുന്നില്ലേ.
രണ്ടാം നിര നേതാക്കളെ ഉയര്‍ത്തികൊണ്ടുവരുന്നതില്‍ ദേശീയ നേതൃത്വത്തിന് വീഴ്ച പറ്റി. പ്രായ പരിധിയുടെ പേരില്‍ ഒരു നിര പിബിയില്‍ നിന്ന് ഒഴിയാന്‍ നില്ക്കുന്നു. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ യെച്ചൂരിയും പ്രായപരിധിയില്‍ ഒഴിയേണ്ടി വരുമായിരുന്നു’, കേരളം വിമര്‍ശിച്ചു.