കേരളത്തിലെ തന്നെ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ഒരു ഗ്രാമമായ എടത്വയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്തമായ ക്രിസ്ത്യൻ ദേവാലയം ആണ് സെന്റ് ജോർജ് ഫെറോന പള്ളി അഥവാ പള്ളി എന്നറിയപ്പെടുന്നത്. സീറോ മലബാർ കത്തോലിക്കാ സഭയുടെ ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ വരുന്ന ഈ പള്ളി 1 1810ത്തിലാണ് സ്ഥാപിക്കപ്പെട്ടത് പമ്പാനദി കരയിൽ സ്ഥിതി ചെയ്യുന്ന ഈ പള്ളിക്ക് ഒരുപാട് വലിയൊരു ചരിത്രം തന്നെ പറയാനുണ്ട് പള്ളിയുടെ വാസ്തു ശില്പാ ശൈലി വളരെ വ്യത്യസ്തമാണ് മധ്യകാലത്തെ യൂറോപ്യൻ ദേവാലയങ്ങളെ ഓർമിപ്പിക്കുന്ന തരത്തിലുള്ളതാണ് പള്ളിയുടെ വാസ്തുവിദ്യ
ചരിത്രം
ഇടത്തുവായിലെയും കുട്ടനാടിന്റെയും ഇന്ദിര പ്രദേശങ്ങളിലുള്ളവർ പോലും ആത്മീയ ആവശ്യങ്ങൾക്ക് വേണ്ടി ആശ്രയിച്ചിരുന്നത് തോമാശ്ലീഹായെ സ്ഥാപിക്കപ്പെട്ട നിരണം പള്ളി ആയിരുന്നു എന്നാണ് പറയുന്നത് പിന്നീട് ആലപ്പുഴയിൽ അർത്തുങ്കൽ തുമ്പോളി പുറക്കാട് പുളിങ്കുന്ന് എന്നിവിടങ്ങളിലൊക്കെ പള്ളികൾ സ്ഥാപിതമായി. അതോടെ താങ്കൾക്കും സ്വന്തമായി ഒരു ദേവാലയം വേണമെന്നുള്ള എടത്വ നിവാസികളുടെ ആഗ്രഹമാണ് എടത്വ പ്രദേശത്ത് ഇങ്ങനെ ഒരു പള്ളി ഉയരാൻ കാരണമായത്..
എല്ലാവർഷവും ഏപ്രിൽ 27 മുതൽ മേയ് 14 വരെയാണ് വിശുദ്ധ ഗീവർഗീസിന്റെ പെരുന്നാൾ എടത്വ പള്ളിയിൽ കൊണ്ടാടുന്നത് മെയ് മൂന്നിന് ദേവാലയത്തിന്റെ പ്രധാന കവാടത്തിൽ പ്രതിഷ്ഠിക്കുന്ന തിരുസ്വരൂപം മെയ് 14 വരെ പൊതുവണക്കത്തിനായി ദേവാലയ കവാടത്തിൽ തന്നെ വയ്ക്കുകയും ചെയ്യും പ്രധാന തിരുനാൾ നടക്കുന്നത് തമിഴ്നാട്ടിൽ നിന്നും ഉള്ള ഭക്തരുടെ നേതൃത്വത്തിലാണ് ഈ ഒരു പെരുന്നാൾ നടക്കുന്നത് പള്ളിയിലെ വെടിക്കെട്ട് വളരെ പ്രസിദ്ധമായിട്ടുള്ള ഒന്നാണ് ആലപ്പുഴ ജില്ലയിൽ വലിയ ആഘോഷമായിട്ടുള്ള ഒരു പെരുന്നാൾ തന്നെയാണ് ഇത്