തിരുവനന്തപുരത്ത് നിയന്ത്രണംവിട്ട സ്കൂട്ടർ റോഡരികിലെ വൈദ്യുതി തൂണിൽ ഇടിച്ചു കോർപറേഷൻ ജീവനക്കാരന് ദാരുണാന്ത്യം. അപകടത്തിൽ പേയാട് ചെറുകോട് ദേവി മന്ദിരത്തിൽ എംഎസ് മനോജ് കുമാർ ആണ് മരിച്ചത്. നിയന്ത്രണംവിട്ട സ്കൂട്ടർ പോസ്റ്റിൽ ഇടിച്ചു കയറുകയായിരുന്നു.
തിരുമല പാങ്ങോട് സൈനിക മൈതാനത്തിന് വെച്ച് ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സമീപത്തുണ്ടായിരുന്നവർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പൂജപ്പുര പോലീസ് കേസെടുത്തു.
STORY HIGHLIGHT: scooter hits electric post