പാലക്കാട് വടക്കഞ്ചേരിയില്‍ വീട്ടില്‍ സൂക്ഷിസിച്ചിരുന്ന 45 പവന് കവര്‍ന്നു. പന്നിയങ്കര സ്വദേശി പ്രസാദിന്റെ വീട്ടിലാണ് മോഷണം നടന്നത്. പ്രസാദിന്റെ വീട്ടിലെ മുകളിലെ നിലയില്‍ ലോക്കറില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് കവര്‍ന്നത്. മോഷ്ടാവ് തലയില്‍ മുണ്ടിട്ട് നടക്കുന്നതിന്റെ സിസിടിവി ദ്യശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
സമീപത്തെ വീട്ടിലും മോഷണ ശ്രമം നടന്നതായി പറയപ്പെടുന്നു. സമീപത്തെ വീട്ടിലെ സിസിടിവി തകര്‍ത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണവിവരം പുറത്തറിയുന്നത്.
STORY HIGHLIGHT: vadakkenchery gold robbery