മലപ്പുറം: താനൂരിൽ ലഹരിയിൽ നിന്ന് മോചനം നേടാൻ സഹായം അഭ്യർഥിച്ച് യുവാവ് പൊലീസ് സ്റ്റേഷനിൽ എത്തി . ലഹരിക്ക് അടിമയാണെന്നും രക്ഷിക്കണമെന്നും യുവാവ് പറഞ്ഞു.
പൊലീസ് ഡീ അഡിക്ഷൻ സെന്ററിലേക്ക് മാറ്റി. ലഹരി തന്നെ നശിപ്പിച്ചെന്നും ലഹരി ഉപയോഗം തുടങ്ങാൻ എളുപ്പമെന്നും നിർത്താൻ കഴിയില്ലെന്നും യുവാവ് പറഞ്ഞു. ലഹരിയിൽ മോചിപ്പിക്കാൻ വേണ്ട സൗകര്യങ്ങൾ നൽകുമെന്ന് ബോധവത്ക്കരണത്തിനിടെ താനൂർ ഡിവൈഎസ്പി പറഞ്ഞിരുന്നു.