രാജ്യത്ത് അടുത്ത ആറ് ദിവസം ഉഷ്ണതരംഗ സാധ്യതയെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡല്‍ഹി, ദക്ഷിണ ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാന്, പടിഞ്ഞാറന്‍ മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് ഉഷ്ണതരംഗ മുന്നറിയിപ്പുള്ളത്.
തിങ്കളാഴ്ച ഡല്‍ഹിയില്‍ താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും അസാധാരണമാംവിധം താപനില ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ശനിയാഴ്ച ഡല്‍ഹിയില്‍ പരമാവധി താപനില 35.7 ഡിഗ്രി സെല്‍ഷ്യസിലെത്തിയിരുന്നു. ശരാശരിയേക്കാള്‍ ഏകദേശം 1.7 ഡിഗ്രി കൂടുതലാണിത്.