ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു. ഹൈക്കോടതിയിലെ ഹർജിയാണ് പിൻവലിച്ചത്. കേസിൽ എക്സൈസ് നിലവിൽ പ്രതി ചേർക്കാത്ത സാഹചര്യത്തിലാണ് നടപടി. ഹർജി ഈ മാസം 22 ന് പരിഗണിക്കാൻ ഹൈക്കോടതി നേരത്തെ മാറ്റിയിരുന്നു.
നേരത്തെ ശ്രീനാഥ് ഭാസി നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി എക്സൈസിന്റെ റിപ്പോർട്ട് തേടിയിരുന്നു. ഹർജി ഫയലിൽ സ്വീകരിച്ചായിരുന്നു ഹൈക്കോടതിയുടെ നടപടി. എന്നാൽ എക്സൈസ് നടപടികൾ കടുപ്പിക്കവേയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്.